വളരെ നാളായ് ഞാൻ കൊതിച്ചിരുന്ന
സ്നേഹ വാത്സല്യത്തിൻ നിറകുടം
തുളുമ്പിയെൻ ശിരസ്സിൽ വീഴവേ
ഞാനറിയാതെയതിലലിഞ്ഞു പോയീ
അമ്മതൻ സ്നേഹവും
അച്ഛന്റെ വാത്സല്യവും
അമ്മൂമ്മ തൻ തലോടലും
എല്ലാം എല്ലാമിന്നറിയുന്നു ഞാൻ
അവധിക്കാല സുവർണ്ണ ദിനങ്ങളാൽ
മനസ്സിന്റെ വാതായനങ്ങൾ തുറന്നീടുന്ന നിമിഷത്തിൽ
ഒപ്പമെത്തി കൊറോണാ വൈറസും
എങ്കിലും ആ ദിനങ്ങളെന്നെയാനന്ദിപ്പിച്ചൂ
ലോക് ഡൗണിനിത്ര മാധുര്യമോ
വിഷുക്കണിയും കൈനീട്ടവും വാങ്ങി
ഒന്നിച്ചിരുന്നുണ്ടു ചിരിച്ചു കളിച്ചുറങ്ങി ഞാൻ
അമ്മൂമ്മ തൻ കൈവിരലുകളെൻ മൃദുമേനിയെ തഴുകിയതറിയാതെ .