എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/കൊറോണ ഒരു ഫ്ലാഷ് ബാക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു ഫ്ലാഷ് ബാക്ക്

ചെമ്മൻ പാതയിലൂടെ വണ്ടി പൊടി പറത്തി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഹൈറേഞ്ചിലെ ഏതോ ഒരു ഇടറോഡിലൂടെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാഴ്ച്ചകൾ കണ്ണിന് കുളിർമ്മയേകുന്നതായിരുന്നു. ഇരുവശങ്ങളിലും പച്ചപ്പിന്റെ പുതപ്പ് വിരിച്ചതുപോലെ തേയില തോട്ടങ്ങളുടെയും ഇടയ്ക്കിടയ്ക്ക് കാണുന്ന ഓറഞ്ചു മരങ്ങളുടെയും കാഴ്ച്ച മനോഹരമായിരുന്നു. തേയില തോട്ടത്തിൽ ഇടക്ക് ഉള്ള മരങ്ങൾ ഏതെന്ന് ഞാൻ അച്ഛനോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു. അതിനെ സിൽവർ ഓക്ക് എന്നാണ് പറയുന്നത്. തേയിലചെടി അടുത്തുള്ള എല്ലാ ഗന്ധവും വലിച്ചെടുക്കുന്നതിനാൽ അതിന്റെ തനതായ രുചിയെയും ഗുണത്തേയും ബാധിക്കും. അപ്പോൾ ഇങ്ങനെയുള്ള സിൽവർ ഓക്കും ഓറഞ്ചും നിർദോഷികളാണ്. വണ്ടി വലിയോരു വളവു തിരിഞ്ഞപ്പോൾ, ഞാൻ ഒരു സൈഡിലേക്ക് പോയി. ചിന്തകളിൽ നിന്ന് വിട്ടുണർന്ന് വീണ്ടും വിദൂരങ്ങളിലേക്ക് കണ്ണോടിച്ചു. വെള്ളി കൊലുസ്സുപോലെ ഒഴുകുന്ന അരുവി നേർത്ത കാഴ്ച്ചയായി പിന്നോട്ട് ഓടി മറയുന്നുണ്ടായിരുന്നു. രാവിലെ തുടങ്ങിയ യാത്രയാണ്. വേണമെങ്കിൽ ഒരു പലായനം എന്ന് പറയാം, മലയാളം ടീച്ചർ പഠിപ്പിച്ചിരുന്നു. പാലയനം എന്ന് പറഞ്ഞാൽ ഒരു തരം ഒളിച്ചോട്ടമാണ്, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എല്ലാം ഉപേക്ഷിച്ചുള്ള യാത്ര, അല്ലെങ്കിൽ ജീവനും കൊണ്ടുള്ള പാച്ചൽ. വണ്ടി ഹൈറേഞ്ചിലെ ഏതോ ഒരു ചെറിയ പട്ടണത്തിൽ നിർത്തി ആളുകൾ ഇറങ്ങി തുടങ്ങിയിരുന്നു. ആളുകൾ കയറി കഴിഞ്ഞപ്പോൾ വണ്ടി വീണ്ടും വർദ്ധിച്ച മുരൽച്ചയോടെ മുമ്പോട്ട് കുതിച്ച് കൊണ്ടിരുന്നു. തണുത്ത ഒരു നേർത്ത് കാറ്റടിച്ചു. ചിന്തയുടെ കണികകൾ വീണ്ടും മനസ്സാകുന്ന തളികയിലേക്ക് നിറയ്ക്കപ്പെട്ടു. ഓർമ്മകൾ അകലങ്ങളിലേക്ക് അലയപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് മുമ്പായിരുന്നു. കൊച്ചിയിലെ വീട്ടിൽ ഞങ്ങൾ പരീക്ഷയുടെ ചൂടിലും കൊറോണയുടെ പേടിയിലും കഴിഞ്ഞു പോകുകുയായിരുന്നു. കഴിഞ്ഞ പരീക്ഷ എഴുതിയത് ഞങ്ങൾ ഒരു ബഞ്ചിൽ രണ്ട് പേർ വീതം ഇരുന്നാണ്. എല്ലാവരുടേയും മുഖത്ത് എന്തോ ഒരു അപകടം വരാൻ പോകുന്നുത് പോലെയുള്ള ഭയത്തിന്റെ നേർത്ത ഒരു പാട ആവരണം ചെയ്യപ്പട്ടിരുന്നില്ലേ എന്ന് തോന്നിയിരുന്നു. പരീക്ഷ കഴിഞ്ഞ് വടക്ക് ഭാഗത്തുള്ള നെല്ലിമരത്തിൽ നിന്നും നെല്ലിക്കാ കുലുക്കി വീഴ്ത്തണം എന്നൊക്കെ വിചാരിച്ച് ആഹ്ലാദത്തോടെ പടിയിറങ്ങി കട്ടവിരിച്ച മുറ്റത്തേക്ക് കാലെടുത്തു വെച്ചതും, കാണാം എന്നെയും പ്രതീക്ഷിച്ച് ചിന്തയിലാണ്ട് സ്ക്കൂട്ടറിൽ ഇരിക്കുന്ന അച്ഛൻ! ഞങ്ങളുടെ നോട്ടം ഒരേ പോലെയായി, എന്നെ കണ്ടതിലുള്ള സന്തോഷം അച്ഛനും നെല്ലിക്കാ കിട്ടിയില്ലല്ലോ എന്നുള്ള ചെറിയ അങ്കലാപ്പ് എന്റെ മുഖത്തും പ്രകടമായിരുന്നു. അച്ഛൻ ചിരിച്ചപ്പോൾ നെല്ലിക്ക മനസ്സിൽ നിന്ന് അലിഞ്ഞ് ഇല്ലാതായി. വേഗം സ്ക്കൂട്ടറിന്റെ പുറകിൽ കയറി ഇരുന്നു. വഴിയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. എന്തോ! മൗനം ഒരു മറയായി നിന്നു. വഴിയിൽ ചിലരെല്ലാം വായും മൂക്കും മൂടുന്ന പലയിനം ആവരണങ്ങൾ ധരിച്ചാണ് വണ്ടിയിൽ പോയ് കൊണ്ടിരിുന്നത്. രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് യാത്രയാകുമ്പോൾ അച്ഛൻ എന്നെ നിർബന്ധിച്ച് മാസ്ക് ധരിപ്പിച്ചിരുന്നു. പിന്നീട് ഞാൻ അത് എടുത്ത് മാറ്റി. ശീലമില്ലാത്ത എന്തോ ചെയ്തത് പോലെ തോന്നി എനിക്ക് അത് ധരിച്ചിരുന്നുപ്പോൾ അച്ഛൻ സ്കൂട്ടർ ഓടിക്കുകയായിരുന്നു. ഞാൻ പുറകിൽ .ചെയ്യുന്നതൊന്നും പാവം അച്ഛൻ അറിഞ്ഞിരുന്നുല്ല. സ്കൂളിൽ എത്തിയപ്പോൾ മാസ്ക് എടുത്ത് ബാഗിൽ വെച്ചിരുന്നു. പാലാരിവട്ടം എത്തി ഇനി വാഴക്കാലയിലേക്ക് എറിയാൽ രണ്ടര കിലോമീറ്റർ ഞാൻ സ്കൂൾ ബാഗിൽ തപ്പി നോക്കി ആ മുഖാവരണം അവിടെ തന്നെയുണ്ട്. കടക് കടക് വലിയ ശബ്ദം, അകലങ്ങളിലേക്ക് പോയ് കൊണ്ടിരുന്ന, എന്റെ ഓർമ്മകൾ നെയ്തെടുത്ത ചിന്തകളുടെ മയക്കം വിട്ടുണർന്ന് ഞെട്ടി നോക്കിയപ്പോൾ ടയർ ഏതോ കുഴിയൽ ചാടാതിരിക്കാൻ ‍ഡ്രൈവർ വണ്ടി ഇടത്തോട്ട് വെട്ടിച്ചപ്പോഴായിരുന്നു ആ ശബ്ദം ഉണ്ടായിരുന്നത്. വണ്ടി ഇപ്പോൾ കുന്നിൻ ചരിവുകളും അടക്കിയുള്ള വളവുകളും കഴിഞ്ഞ്, റോ‍ഡ് ഏകദേശം നേരെയുംം ഭേദപ്പെട്ടതും ആയിരുന്നു. ഹൈറേഞ്ച് ഭാഗം കഴിഞ്ഞിരിക്കാം. ഇനി ഇപ്പോൾ അധിക ദൂരമില്ല വീടെത്താൻ കൂടിയാൽ ഒന്നര മണിക്കൂർ കാക്കനാട് എത്തും.

അഭിജിത്ത് കെ.എസ്.
8 സി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം