എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഹരിത വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിത വിദ്യാലയം

വികസരമായിക്കൊണ്ടിരിക്കുന്ന വിജ്ഞാനത്തിൻ്റെ ലോകത്താണ് നാമിപ്പോൾ. നമുക്കു ചുറ്റുമുള്ള ഹരിതാഭമായ ലോകത്തെ കണ്ടും കേട്ടും തൊട്ടുമുള്ള അറിവ് ആർജിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി മറ്റൊന്ന് തന്നെയാണ്. അതിനായി ഹരിതവിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം നടത്താം. ഒന്നാമതായി ഹരിതവിദ്യാലയം എല്ലാ അറിവിൻ്റെയും ഉറവിടമായ ജ്ഞാന തൃഷ്ണയെ പോഷിപ്പിക്കാൻ പ്രകൃതി നൽകുന്ന അനുഭവങ്ങൾ പകർന്നു തരുന്നു. നമ്മുടെ പരിസരത്തെ തന്നെ ഒരു പാഠപുസ്തകമാക്കി മാറ്റി കൊണ്ട് അവിടുത്തെ സസ്യങ്ങളെ അടുത്തറിഞ്ഞും പരിപാലിച്ചും പഠിക്കുമ്പോൾ പഠനത്തിൻ്റെ ലക്ഷ്യം പൂർണ്ണമാകുന്നു. രണ്ടാമതായി നിരീക്ഷണത്തിൻ്റെയും താരതമ്യ പഠനത്തിൻ്റെയും നേരനുഭവങ്ങൾ ലളിതമായ രീതിയിൽ പകർന്നു നൽകാൻ ഹരിത വിദ്യാലയത്തിന് കഴിയുന്നു. നമ്മുടെ വിദ്യാലയത്തെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റുന്നതിൽ ഇത് പ്രധാനപങ്ക് വഹിക്കുന്നു. മൂന്നാമതായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന കാഴ്ചപ്പാട് പൂർത്തികരിക്കണമെങ്കിൽ ഭൗതിക പരിസരവും പഠന പരിസരവും ഏറ്റവും മികച്ചതാക്കുക അതിനായി നാം ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കുമ്പോൾ ഹരിത തോട്ടം ഇതിൻ്റെ ഒരു ഭാഗമാകുന്നു. ഇതിൽ നിന്നും പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം ലഭിക്കുന്നു. നമ്മുടെ വിദ്യാലയം ഹരിത തോട്ടത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്. ശുദ്ധവായു മികച്ച പഠനാന്തരീക്ഷം ഇവ നമ്മുടെ പഠനത്തിന് ഏറെ കൈതാങ്ങുന്ന നന്മ പൂക്കുന്ന ഒരു നല്ല നാളയെ കെട്ടിപ്പടുത്തുയർത്താൻ നമ്മുടെ വീട്ടിലും സ്കൂളിലും ഹരിതോദ്യാനം മികവുറ്റതാക്കാൻ നമുക്ക് കൈകോർത്തിറങ്ങാം.

അഞ്ചിത എം.എസ്
IV A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


                                        .

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം