അന്ധതമസിൻ ഭൂലോകം വിറകൊണ്ടിതാ
ആശയറ്റോരായ് മറവിടങ്ങളിൽ ഒളിക്കവേ
നിദ്രാവിഹീനരായ് മാലോകരേവരും
മാറത്തടിച്ചു വേർപാടിൻ വിങ്ങലായ്
പ്രീയതമൻ ശരീരമൊന്നു കാണുവാൻ
പോലും കഴിയാതെ യാമങ്ങളിഴഞ്ഞ് നീങ്ങുമ്പോൾ
ആർത്തനാദത്താൽ പേടിച്ചോടി പിഞ്ചോമനകളും
എന്നാലെന്നന്തരാത്മാവിൻശൂന്യത തുടച്ചുനീക്കി-
യാരൊ പകർന്നുനൽകിയൊരാ പ്രഭാപൂരിതമാം-
നവചൈതന്യ ജ്യോതിസ്സേ
നമിക്കുന്നു നിൻ നന്മയാം പ്രതിരോധത്തിനായ്