മുന്നേറാം നമുക്ക് ഒറ്റക്കെട്ടായി
വെല്ലുവിളിക്കാം ഈ മഹാമാരിയെ
സർക്കാരു നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ
ഒറ്റമനസ്സായി നമുക്കേറ്റെടുത്തീടാം
സത്കർമ്മമായിട്ടതിനെ കരുതീടാം
സഹജീവിയോടുള്ള കടമയായി കാത്തീടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാമാരി പോകും വരെ
അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കീടാം
മുന്നേറാം നമുക്ക് ഒറ്റകെട്ടായി
വെല്ലുവിളിക്കാെം കൊറോണയെ.....