എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/നീലിമ കുന്നിലെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
നീലിമ കുന്നിലെ കൊറോണ

അകലേ അതാ സൂര്യൻ നീലിമ കുന്നിൻ ചരുവിൽ നിൽക്കുന്നു. നീലിമ കുന്ന് പച്ച വിരിച്ചു കൊണ്ട് പുഞ്ചിരിച്ച് നിൽക്കുന്നു. കളകളനാദം മുഴക്കി കൊണ്ട് ഒഴുകുന്ന പുഴകളും നദികളും. നീലിമ കുന്നിൽ വിടർന്നു നിൽക്കുന്ന പൂക്കൾ. പൂക്കളിൽ നിന്ന് തേൻ നുകരുവാനായി മൂളിപ്പാട്ടും പാടിക്കൊണ്ട് എത്തുന്ന കരിവണ്ടുകൾ നൃത്തം ചെയ്തു പൂക്കളിൽ നിന്ന് തേൻ നുകരുവാൻ എത്തുന്ന ചിത്രശലഭങ്ങളെയൊക്കെ കാണുവാൻ എന്തു ഭംഗിയാണ്. പച്ച വിരിച്ച് നിൽക്കുന്ന പാടങ്ങൾ .ആ ഗ്രാമം കാണുവാൻ എന്തു ഭംഗിയാണ്.

ആ ഗ്രാമത്തിലാണ് ലച്ചുവിൻ്റെ വീട് .ചുറ്റും മനോഹരമായ പൂന്തോട്ടം. പല നിറത്തിലുള്ള പൂക്കൾ.ലച്ചുവിൻ്റെ വീട്ടിൽ അപ്പുപ്പൻ, അമ്മുമ്മ ,അമ്മ ഇവരാണ് ഉള്ളത്. അച്ഛൻ ദുബായിലാണ്.ലച്ചുവിൻ്റെ പ്രിയപ്പെട്ട കൂട്ടുക്കാരിയാണ് ചക്കി പൂച്ച. ചക്കി പൂച്ചയോടാണ് തൻ്റെ എല്ലാ കാര്യങ്ങളും പറയുന്നത്. ചക്കി പൂച്ചയോടൊപ്പം കളിച്ചു കൊണ്ടിരിക്കെ അപ്രതീക്ഷമായിട്ടു ... "കൊറോണ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗത്തെ ഭയന്ന് ലോകമാകെ ഭീതിയിൽ "ലച്ചു അമ്മയെ വിളിച്ച് ആ വാർത്ത കാണിച്ചു കൊടുത്തു. "അമ്മ ,അച്ഛൻ എന്ന് വരുമെന്നാ പറഞ്ഞത് "'ലച്ചു അമ്മയോട് ചോദിച്ചു. അച്ഛനെ ഒന്നു വിളിക്കാമോ.... ലച്ചു കരയാൻ തുടങ്ങി.ലച്ചുവിൻ്റെ അമ്മ അച്ഛനെ ഫോണിൽ വിളിച്ചു. അപ്പോഴാണ് ഭയപെടുത്തുന്ന ആ വാർത്ത അവർ കേട്ടത്.ലച്ചുവിൻ്റെ അച്ഛൻ താമസിക്കുന്നത് കൊറോണ രേഖപ്പെടുത്തിയ സ്ഥലത്തിനടുത്താണെന്ന് .പെട്ടെന്ന് മറുവശത്തുള്ള സംസാരം നിലച്ചു. അവർ വീണ്ടും വിളിച്ചു. കിട്ടുന്നില്ല.... എല്ലാവരും വളരെ ദുഃഖത്തിലായി.ലച്ചുവിൻ്റെ സങ്കടം കണ്ട ചക്കി പൂച്ചയ്ക്കും വിഷമം തോന്നി. ചക്കി പൂച്ച ലച്ചുവിൻ്റെ കൈകളിൽ തൻ്റെ കൈ കൊണ്ട് ആശ്വസിപ്പിക്കുന്ന രീതിയിൽ തലോടി. രാത്രിയിൽ ലച്ചു കരഞ്ഞ് കരഞ്ഞ് എപ്പോഴാ ഉറങ്ങി പോയി.ദിവസങ്ങളോളം ആ വീടും പൂന്തോട്ടവും ദുഃഖത്തിലാണ്ടു. ഒരു ദിവസം രാവിലെ ആരോ കോളിംഗ് ബെൽ അടിച്ചു.ലച്ചു ഓടിപ്പോയി വാതിൽ തുറന്നു. അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. കാരണം അതവളുടെ അച്ഛനായിരുന്നു. അച്ഛൻ വീട്ടിൽ കയറാനൊരുങ്ങിയപ്പോൾ ലച്ചു പറഞ്ഞു. അച്ഛാ അവിടെ നിൽക്ക് എന്നിട്ട് ലച്ചു ഓടി പോയിഹാൻഡ് വാഷ് എടുത്തു കൊണ്ട് അച്ഛൻ്റെ അടുത്തേയ്ക്കു പോയി എന്നിട്ട് പറഞ്ഞു. അച്ഛാ ഇതുപയോഗിച്ച് കൈ കഴുകിക്കോ'.. ഞാൻ ഈ കാര്യം വാർത്തയിൽ കേട്ടതാ പുറത്തു പോയിട്ടു വരുമ്പോൾ കൈ കഴുകണമെന്ന് .അതുകൊണ്ടാ ഞാൻ ഹാൻഡ് വാഷ് എടുത്തു കൊണ്ട് വന്നത്.നമ്മൾ കൈ കഴുകുന്തോറും കൊറോണ വൈസറസിനെ എതിർക്കുകയാണ്.

അച്ഛാ... അച്ഛൻ ദുബായിൽ നിന്നും വന്നതല്ല? അതു കൊണ്ട് 14 ദിവസം പുറത്തിറങ്ങാതെ നിരീക്ഷത്തിലായിരിക്കണം. കുറുച്ചു ദിവസം കഴിഞ്ഞപ്പോൾ ലച്ചുവിൻ്റെ അച്ഛന് ചുമയും ജലദോഷവും പിടിപെട്ടു. ലച്ചു പറഞ്ഞു. നമുക്ക് അടുത്തുള്ള ദിശാ നമ്പറിൽ വിളിക്കാം. അവർ ദിശാ നമ്പറിലേയ്ക്ക് വിളിച്ചു.ആരോഗ്യ പ്രവർത്തകരെത്തി.അവർ പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ ലച്ചുവിൻ്റെ അച്ഛനെെ കൊണ്ടുപോയി.അവർ പല പല ടെസ്റ്റുകൾ ചെയ്തു റിസൾട്ട് പോസിറ്റീവ് ആയി.അവർയും അമ്മയേയും അപ്പുപ്പനേയും അമ്മുമ്മയേയും ടെസ്റ്റുകൾെയ്തു. ഭാഗ്യത്തിന് അവർക്ക് വേറെ കുഴപ്പമില്ലായിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം ലച്ചുവിൻ്റെ അച്ഛൻ്റെ അസുഖം ഭേദമായി .അവർ വീട്ടിൽ വന്നു. എങ്കിലും നിരീക്ഷണത്തിൽ തുടർന്നു.

         ഇതിൽ നിന്നും എന്തു മനസിലാക്കാം... ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുക വ്യക്തി ശുചിത്വം പാലിക്കുക.
ശീതൾ എസ്.ആർ
4 ബി എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ