എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ദൂരേയ്ക്ക് മാ‍ഞ്ഞുപോയ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദൂരേക്ക് മാഞ്ഞുപോയ ദിനങ്ങൾ

നിത്യഹരിതമാം ലോകത്തിൽ നാം ജീവിക്കുന്നു
ഈലോക മാനവരും ജീവജാലങ്ങളും അടങ്ങുമീ
ലോകത്തിൽ നാം കാണുന്നു പല വിസ്മയങ്ങൾ
പല തുള്ളി പോലെ നാം പടർന്നു വീഴുന്നു
ഈ ലോകത്തിൽ നിന്നും എങ്ങോട്ട്
അതിൽ അന്യോന്യം സ്നേഹമോ ക്ഷമയോ
കാണുന്നില്ല നാം കാലം കഴിയുന്ന നാളിൽ
പല ദിക്കിലോട്ടു നാം പടർന്നുയരുന്നു ചില്ലകൾ പോലെ
അറിയാതെ ഒന്നു തിരിഞ്ഞു നോക്കുമ്പോൾ
നാം കാണുന്നു ജീർണ്ണമാം നമ്മുടെ ജീവിതം
ഉറുമ്പുകൾ ശേഖരിക്കും പോലെ നാം കൂട്ടിവയ്ക്കുന്നു പലതും നാളേക്കായി
പിന്നീടെന്തുഫലം സോദരാ നീ നിനച്ചു നോക്കൂ
അറിയാതെ വീഴുന്ന കണ്ണീരു പോലും
കാട്ടിത്തരുന്നു തൻ ജീവിത സാഹചര്യത്തെ
ഓർമ്മിക്കുക വല്ലപ്പോഴും ശാശ്വതമല്ല ജീവിതം നമുക്ക് നിശ്ചയം...



 

റീബ .എസ്
7.B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത