എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഒരു കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണയുടെ ആത്മകഥ
     യാത്രക്കാരൻ ആഞ്ഞു തുമ്മി .അയാൾ മാസ്കു ധരിക്കുകയോ വായ് മറയ്ക്കുകയോ ചെയ്തില്ല. ഒരു തുള്ളി ഉമിനീർ ബസിലെ പൊതു ജനൽപ്പടിയിൽ തെറിച്ചു വീണു.അഞ്ചു മിനിറ്റ് കഴിഞ്ഞ് കാണും, ഒരു ചെറുപ്പക്കാരൻ ബസിൽ കയറി, അവൻ കമ്പിയിൽ പിടിച്ചു. ഞാൻ അവന്റെ കൈവെള്ളയിലായി. മണ്ടൻ അവൻ കൈ കൊണ്ട് ചുണ്ട് തടവി. എനിക്ക് സന്തോഷമായി.ഞാൻ അവന്റെ വായിലെത്തി. ഞാൻ ജീവശരീരത്തിൽ കയറിയാൽ എന്ത് ചെയ്യുമെന്നറിയാമോ? എനിക്കൊരു പ്രോട്ടീൻ ആവരണവും ജനിതകപദാർത്ഥവുമേയുള്ളൂ. ഞാൻ ഒരുകോശത്തിലെത്തിയാൽ ആ കോശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.എന്റേതിന് സമാനമായ ജനിതക വസ്തുക്കൾ ഉണ്ടാക്കുകയും ചെയ്യും.ഓരോ ജനിതകപദാർത്ഥവും ഓരോ പ്രോട്ടീൻ ആവരണത്തിനുള്ളിലാകുകയും ആ കോശം മുഴുവൻ വൈറസ് കോശങ്ങളാകുകയും,  കോശഭിത്തി പൊട്ടി വൈറസുകൾ പുറത്തു വരികയും തൊട്ടടുത്ത കോശങ്ങളെ ആക്രമിക്കുകയും ചെയ്യും. അങ്ങനെ രോഗം പെട്ടെന്ന് വ്യാപിക്കും. ഞാൻ കാട്  കയറി അല്ലേ? അങ്ങനെ ആ യുവാവിന്റെ ശ്വാസകോശങ്ങളിൽ ഞങ്ങൾ നിറഞ്ഞു. അവൻ ആശുപത്രിയിലെ വെൻറിലേറ്ററിലായി. 'ഡോക്ടർമാരും നഴ്സുമാരും അവനെ നന്നായി പരിചരിച്ചു. അവൻ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതു കണ്ട് എനിക്കു പോലും സങ്കടമായി. അവസാനം അവൻ മരിച്ചു. ആശുപത്രിക്കാർ അവനെ ഒരു പ്രത്യേക കവറിനുള്ളിലാക്കി അടച്ചു. ഇനി എനിയ്ക്കും രക്ഷയില്ല. ഞാനും അവനോടൊപ്പം വെന്തു വെണ്ണീറായി.


സുചിത്ര
8B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ