എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ (കോവിഡ് 19 )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ (കോവിഡ് 19 )


ലോകമാകെ കോവിഡ് ആശങ്ക പിടി മുറുക്കുമ്പോൾ ആകാശത്ത് അപൂർവ സഹകരണത്തിന് കൈകോർത്ത് നിൽക്കുന്ന രാജ്യങ്ങൾ. ലോകരാഷ്ട്രങ്ങളെ കീഴടക്കിയ അതിദാരുണമായ മൂന്നാം ലോകമഹായുദ്ധമായിരുന്നു. കോവിഡ് 19. 2019 ഡിസംബർ 31 - നാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. കൊറോണ രോഗത്തിന് കാരണമായ വൈറസിന്റെ ഉത്ഭവം ചൈനയിലാണ്(വുഹാൻ). കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടമെന്നാണ്. കോവിഡ് 19 പകരുന്ന രീതി:- വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരം. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാം. കോവിഡ് 19 രോഗലക്ഷണങ്ങൾ:- ക്ഷീണം, വരണ്ട ചുമ, പണി എന്നിവയാണ് പൊതുലക്ഷണങ്ങൾ. ചിലർക്ക് ശരീരവേദന, മൂക്കടപ്പ് മൂക്കൊലിപ്പ് തൊണ്ടവേദന, വയറിളക്കം എന്നിവ വരാറുണ്ട്. ചിലർക്ക് ലക്ഷണങ്ങളൊന്നും കാണിക്കില്ല. രോഗികളിൽ 80% പേരും ചികിത്സയില്ലാതെ തന്നെ രോഗമുക്തി നേടി. ആരിലാണ് രോഗം ഗുരുതരമാകാൻ സാധ്യത:- അസ്വസ്ഥത തോന്നിയാൽ വീട്ടിൽ തുടരുക. ചുമയോ പനിയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ നേരിട്ടാൽ വൈദ്യസഹായം തേടുക. പ്രാദേശികമായി നൽകിയിട്ടുള്ള ഹെൽപ്‌ നമ്പറിൽ സഹായം തേടുക.ആരോഗ്യവകുപ്പിന്റെ 1056 എന്ന 'ദിശ' ഹെൽപ് ലൈൻ നമ്പറിൽ മാർഗനിർദേശങ്ങൾ ലഭിക്കും. ലക്ഷണങ്ങൾ കാണിക്കാത്ത രോഗിയിൽ നിന്ന് കോവിഡ് 19 പകരുമോ? :- കോവിഡ് ബാധയുടെ തുടക്കത്തിൽ ചെറിയ ലക്ഷണങ്ങൾ മാത്രം കാണിക്കുന്ന സംഭവങ്ങളുണ്ട്. അത്തരം രോഗികളിൽ നിന്നും രോഗം പകരം. 14 ദിവസം വരെ രോഗലക്ഷണങ്ങൾ കാണാതിരിക്കാം എന്ന് വിദഗ്‌ധർ പറയുന്നു. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തു വരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാലും രോഗം പകരം. രോഗം ബാധിച്ച ആളിൽ നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) അകലെ നിൽക്കണം. കൊറോണ വൈറസ് തന്നെയാണോ കോവിഡ് 19 :- മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസാണ് കൊറോണ. മനുഷ്യരിൽ ജലദോഷപ്പനി മുതൽ മാരകരോഗങ്ങൾക്ക് വരെ കാരണമാകാം. കൊറോണ കുടുംബത്തിൽ ജനിതക മാറ്റം സംഭവിച്ചു പുതിയതായി രൂപപ്പെട്ട വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19. കോവിഡിന് പ്രതിരോധ മരുന്നുണ്ടോ? നിലവിലെ വാക്സിൻ ഫലപ്രദമാണോ? :- കോവിഡ് 19 നു പ്രതിരോധ മരുന്ന് ഇതുവരെ കണ്ടുപ്പിടിച്ചിട്ടില്ല. കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വാക്സിനാണ് MRNA-1273. കൊറോണ രോഗനിർണയ ടെസ്റ്റുകൾ PCR, NAAT എന്നിവയാണ്. കൈകൾ കഴുകുന്നത് രോഗം പടരാതിരിക്കാൻ സഹായിക്കുമോ?:- കൈകളിലെ വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കുക. ഏത് സോപ്പും ഉപയോഗിക്കാം. ഉള്ളം കൈയിലും പുറം കൈയിലും വിരലികൾക്കിടയിലുമായി 20 സെക്കന്റ് നേരമെങ്കിലും കഴുകണം. വളർത്തുമൃഗങ്ങൾ കോവിഡ് 19 പരത്തുമോ?:- ഇല്ല, പൂച്ച, നായ പോലുള്ള മൃഗങ്ങളെ ഈ രോഗം ബാധിച്ചതായോ അവയിൽ നിന്ന് മനുഷ്യരിലേക്കു പടർന്നതായോ കണ്ടെത്തിയിട്ടില്ല. പ്രതിരോധനത്തിനായി മാസ്ക് ധരിക്കണോ?:- രോഗലക്ഷണങ്ങൾ ഉള്ളവരും അവർക്കൊപ്പം വീട്ടിലോ ആശുപത്രിയിലോ കഴിയുന്നവരും എൻ 95 മാസ്ക് നിർബന്ധമായും ധരിക്കണം.രോഗഭീഷണി സാഹചര്യമില്ലാത്തപ്പോൾ മാസ്ക് ഉപയോഗിക്കേണ്ടതില്ല. ഇറ്റലി, സ്പെയിൻ,അമേരിക്ക,ഫ്രാൻസ്,ബ്രിട്ടൻ,ഇറാൻ,ചൈന,നെതർലാൻഡ്, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഇന്നും വ്യാപിച്ചു കൊണ്ടിരിക്കുന്നു. ആദ്യമായിട്ട് മൃഗങ്ങളിലാണ് കൊറോണ കണ്ടിരുന്നത്. പിന്നീട് അത് മനുഷ്യരിലേക്ക് വ്യാപിച്ചു. രോഗമുണ്ടെന്ന് തിരിച്ചറിയുന്നത് 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞിട്ടാണ്. കൊറോണ വൈറസിനെ തളയ്ക്കാൻ മരുന്ന് ഗവേഷണം 54 സ്ഥലങ്ങളിൽ നടന്നു വരുന്നു. കൊറോണ വൈറസിൽ നിന്നും അതിജീവിക്കാൻ വേണ്ടി മാസ്കുകൾ ധരിക്കണം. ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകിയും വീടുകളിൽ നിന്നും പുറത്തിറങ്ങാതെയും ഇരുന്നാൽ കൊറോണയിൽ നിന്നും രക്ഷപെടാം. ജനങ്ങൾക്ക് പരസ്പരം സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത്. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കുക.

അഞ്ജന എസ് ബി
4 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം