കൊറോണ വൈറസ് വന്നപ്പോൾ
ബൈക്കിൽ ചെത്തിയടിച്ചവർ
പോലീസിൻ ലാത്തിയടി പേടിച്ച്
വീട്ടിലിരുന്ന് ബോറടിക്കുന്നല്ലോ.
അച്ഛനും അമ്മയും മക്കളും
ഒരുമയോടെ വീട്ടിലിരിക്കുന്നല്ലോ
കാറിൽ കയറി കറങ്ങേണ്ട
മാളുകളിൽ കയറി ഇറങ്ങേണ്ട
തുണികൾ വാങ്ങി കൂട്ടേണ്ട
കടലിൽ ചാടി മറിയണ്ട
ഭക്ഷണപൊതികൾ വാങ്ങാതെ
വീട്ടിലെ ആഹാരത്തിന് രുചി കൂടി
വീട്ടിൽ സ്നേഹം കളിയാടി.