എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ -ഒരു പഠനം.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ -ഒരു പഠനം.
  ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്. വുഹാൻ രോഗത്തിന്റെ പ്രവഹ കേന്ദ്രമായിരുന്നു.കേരളത്തിലെ തൃശൂർ,ആലപ്പുഴ,കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ  ഇവരിൽ രണ്ടു പേർ വുഹാനിലെ ഒരു സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്. പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
          കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 മാർച്ച് 22 ലെ കണക്കനുസരിച്ച് 67 വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്‌.59000 ൽ അധികം ആളുകൾ കേരളത്തിൽ നിരീക്ഷണത്തിലാണ്. ചൈന ,ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മാർച്ച് 12ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ലന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
   2020 മാർച്ച് 22 ന് ഇന്ത്യയൊട്ടാകെ ജനതാകർഫ്യൂ പ്രഖ്യാപിച്ചു.ഇത് വളരെ വിജയമായിരുന്നു. പോസിറ്റീവ് ആയിരുന്ന കേസുകൾ പലതും ആശുപത്രി പരിചരണത്തെ തുടർന്ന് നെഗറ്റീവ് ആയി.

നിർദ്ദേശങ്ങൾ

കൊറോണക്കാലത്ത് ചെയ്യരുതാത്ത കാര്യങ്ങൾ

    *യാത്ര ചെയ്യരുത്.
     *പൊതുസ്ഥലങ്ങളിൽ തുപ്പരുത്.
     * കൂട്ടം കൂടി നിൽക്കരുത് .
    *വ്യാജവാർത്തകർ പ്രചരിപ്പിക്കരുത്.

കൊറോണക്കാലത്ത് ചെയ്യേണ്ട കാര്യങ്ങൾ.

     *സർക്കാർ നിർദ്ദേശം പാലിക്കുക.
    *മാസ്ക്ക് ധരിക്കുക.
    *അകലം പാലിക്കുക.
   *ജാഗ്രത പാലിക്കുക.
   *സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ 20 സെക്കൻറ്   കഴുകുക.
    *തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തുണികൊണ്ട്  പൊത്തിപ്പിടിക്കുക.
   *ധാരാളം വെള്ളം കുടിക്കണം.
   *പനിയോ ജലദോഷമോ വന്നാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
ഹാഷ്മി
6 B എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം