കാണുന്നു ഞാൻ ...
ഇരുട്ടിൽ പകലെന്നപോൽ
പ്രകാശിക്കും നാടിന് കരുത്ത്
അറിയുന്നു ഞാൻ...
ദൂരെയാകുമെന്ന് ബന്ധങ്ങളെ ,
സ്മരിക്കുന്നു ഞാൻ ...
ഒരിക്കലും അകലാത്ത ഓർമകളെ
തിരക്കൊഴിഞ്ഞ പാതകൾ
ശൂന്യമാം പ്രൗഢ സമുച്ഛയങ്ങൾ
കാണുന്നു ഞാൻ ...
നിറമാർന്ന ഭവനാങ്കണങ്ങൾ
നിറയും മനസ്സാൽ കുടുംബാംഗങ്ങൾ
ഭീതിയിലുലയുന്ന ലോകരാഷ്ട്രങ്ങൾ
കരകയറും നാം കരുത്തിൻ നാളങ്ങളോടെ
ആ പുലരിയെ ഞാൻ കാണുന്നു
പ്രത്യാശയിന്നാ മറുകരയിൽ .