എത്ര മനോഹരം ഈ പ്രകൃതി ........
മണ്ണിൽ പിറന്ന ഈ ഉല്ലാസ ലോകം
കളകളമൊഴുകുന്ന നദികൾ തൻ ഈണവും
ആടിയുലയുന്ന മരങ്ങൾ തൻ താളവും
എന്തൊരു ഭംഗിയാണീ പ്രകൃതി .......
ജമന്തിപ്പൂവിൻ സൗരഭ്യവും
മുല്ലപ്പൂവിൻ സുഗന്ധവും
പ്രകൃതി തൻ കരവിരുതുകൾ തന്നെ ...
നമ്മുടെ ആനന്ദം പ്രകൃതി തൻ വരങ്ങൾ
നമ്മുടെ ആശ്വാസം പ്രകൃതി തൻ ഫലങ്ങൾ
മാനംമുട്ടെ പർവ്വതങ്ങളും
കോരിച്ചൊരിയും വേനൽ മഴയും
മൂളി വീശും പൂങ്കാറ്റും
എത്ര മനോഹരമീ പ്രകൃതി
കൊറോണ വൈറസ് പടർന്നൊലിക്കും
ഈ ലോകത്തിൽ മുന്നേറാം മുന്നേറാം
പ്രകൃതി അമ്മയ്ക്കൊപ്പം........