എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/കോവിഡ് -19 പ്രതിരോധം

കോവിഡ് -19 പ്രതിരോധം

ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ഇന്ന് ലോകരാജ്യങ്ങളെ മുഴുവൻ വിറപ്പിച്ചു കൊണ്ട് കോവിഡ്-19 സംഹാരതാണ്ഡവമാടുകയാണ്.ലോകത്താകെ ഒരുലക്ഷത്തിലധികം പേർ മരണത്തിനു കീഴടങ്ങി.അതിലും എത്രയോ പേർ രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സയിലാണ്.ഇന്ത്യയിൽ ഇതുവരെ 219 പേർ കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങി.പ്രതിരോധമരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തിനു മുന്നിൽ ലോകം മുഴുവൻ പകച്ചു നിൽക്കുകയാണ്.സമ്പർക്കത്തിലൂടെ പകരുന്ന രോഗമാണ് കോവിഡ്-19 എന്നതു കൊണ്ടുതന്നെ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഫലപ്രദമായ മാർഗ്ഗം.ആളുകൾ വീടിനു പുറത്തിറങ്ങാതെയിരിക്കുക,കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് ഇടക്കിടെ കഴുകുക ,അത്യാവശ്യഘട്ടത്തിൽ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ഉപയോഗിക്കുക,ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുക എന്നിവയാണ് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ. ലോകത്തിനുതന്നെ മാതൃകയായി നമ്മുടെ കേരളം കോവിഡ്19 നെതിരെ പ്രതിരോധപ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നു.ഗവൺമെന്റുകൾ നടപ്പിലാക്കുന്ന നിയന്ത്രണ മാർഗ്ഗങ്ങൾ അനുസരിച്ച് ഈ മഹാവിപത്തിനെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുക.

ഹരിഗോവിന്ദ്. എം
5 ബി എൻ എൻ സ്മാരക യു പി സ്ക്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം