എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/മുഖംമൂടികൾ
മുഖംമൂടികൾ
എനിക്ക് ചുറ്റുമുള്ള മുഖംമൂടികൾ ഞാൻ എന്നേ തിരിച്ചറിഞ്ഞിരിക്കുന്നു.. ചിലത് എന്റെ കുടുംബത്തിലെ തന്നെ, ചിലത് കൂട്ടുകാരുടെ ഇടയിൽ, സമൂഹത്തിൽ, രാഷ്ട്രീയ കോമരങ്ങളുടെ ഇടയിൽ... പലപ്പോഴും അവൾ എന്റെ മുന്നിൽ മുഖംമൂടി ധരിച്ചാണ് വന്നിരുന്നത്. അത് തിരിച്ചറിയാനുള്ള വിവേകം എനിക്ക് വരാൻ താമസിച്ചു പോയി. അതിൽ എനിക്ക് ഇപ്പോൾ വിഷമം തോന്നുന്നില്ല. ഞാൻ ഒരു ഉപകാരശൂന്യനാണെന്ന് അച്ഛനും അമ്മയും പ്രസ്താവന ഇറക്കിക്കഴിഞ്ഞു. പോങ്ങൻ ആണെന്ന് അവളുടെ അച്ഛനും പറഞ്ഞു. ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ ഇരുപത്തി മൂന്നു വർഷങ്ങൾ വേണ്ടി വന്നു. ജോലി കിട്ടിയാൽ അവൾ ഇറങ്ങി വരാം എന്ന് പറഞ്ഞിരുന്നു. അത് കൊണ്ട് രാവിലെ കട്ടൻ ചായ കുടിക്കാൻ ഇരുന്നാൽ പണിയെ പറ്റി ആലോചിച്ചു തുടങ്ങും. ആര് തരും... പത്ത് കഷ്ടിച്ച് ജയിച്ച എനിക്ക് ഒരു തൊഴിൽ.. അവൾ പഠിക്കുന്ന സ്കൂളിൽ അഡ്മിഷൻ കിട്ടാത്ത ദുഃഖത്തിൽ പ്ലസ് ടു പഠനം നിർത്തി വച്ചതിൽ ചിലപ്പോൾ നാണക്കേട് തോന്നും. പിന്നെ ഓരോ സമാധാനം കണ്ടെത്തും. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. അപ്പോൾ ആണ് കൊറോണ ഭീതിയിൽ എല്ലാവരും വീടിനുള്ളിലേക്ക് ചുരുങ്ങി അമർന്നത്. എനിക്ക് ഒരു പുതുമ ആയിരുന്നില്ല ഈ ലോക്ക് ഡൗൺ. കാലം എന്നെ വീടിന്റെ ഉള്ളിൽ തളച്ചിട്ടേറെയായി. മനോരമ പത്രം തുറന്ന് കൊറോണ വാർത്തകൾ വായിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് അത് കണ്ടത്. മുഖംമൂടി ധരിച്ച വധൂവരന്‌മാർ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ.. മുഖം മൂടിയിട്ടും അവളെ മനസ്സിലാക്കാൻ എനിക്ക് ഒട്ടും പ്രയാസം ഉണ്ടായില്ല. മുഖവും മനസ്സും മൂടിയ നിനക്ക് എന്തിനാ ഇനിയും ഒരു ആവരണം..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ