എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്
(എൻ എസ് എസ് ഹൈസ്കൂൾ, കുടശ്ശനാട്/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആമുഖം
കുട്ടികളിൽ സാമൂഹ്യാവബോധം,ജനാധിപത്യ മൂല്യങ്ങൾ,ചരിത്രാവബോധം, യുക്തിചിന്ത തുടങ്ങിയ ഗുണങ്ങൾ വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.
ദിനാചരണങ്ങൾ
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ' ആസാദീ കാ അമൃത് വർഷ്' സമുചിതമായി ആചരിക്കുന്നു. സ്വാതന്ത്രയ ദിനം, ഗാന്ധി ജയന്തി, ക്വിറ്റ് ഇന്ത്യ ദിനം, എന്നിവയെടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തി.ദിനാചരണങ്ങളോടനുബന്ധിച്ച് ഓൺലൈൻ മാസികകൾ പുറത്തിറക്കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടന്ന അമൃതോത്സവം ഓൺലൈൻ അസംബ്ലി പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി .വിനോദ് ഉദ്ഘാടനം ചെയ്തു.
പതിപ്പുുകൾ
ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി പതിപ്പുകൾ നിർമ്മിച്ചുവരുന്നു. കുട്ടികളിൽ അന്വേഷണ ത്വരത, വായന തുടങ്ങിയ ഗുണങ്ങൾ വളർത്തുന്നതിന് ഇത് സഹായിക്കുന്നു.
പ്രാദേശിക ചരിത്ര രചന
ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടശ്ശനാടിന്റെ ചരിത്രം എഴുതി തയ്യാറാക്കി.