എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം നമ്മുടെ കൈകളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം നമ്മുടെ കൈകളിൽ

നമ്മുടെ നാട്ടിൽ എണ്ണമറ്റ ഡോക്ടർമാരും നഴ്‌സുമാരും അനേകം ആശുപത്രികളുമുണ്ട്.2006 ആയപ്പോഴേക്കും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും അവരെ ചികിത്സിക്കാനുള്ള ആശുപത്രികൾ കൂടുതലായി പൊട്ടിമുളയ്ക്കുകയും ചെയ്തു.ഇത്രയെല്ലാം സൗകര്യം ഉണ്ടായിട്ടും നമ്മുടെ ജനത നല്ലൊരു ശതമാനം രോഗബാധിതരാണ്.ചികിത്സാസൗകര്യങ്ങളുടെ കുറവല്ല ആരോഗ്യത്തെ പറ്റിയുള്ള അറിവില്ലായ്മയാണ് ഇതിന് കാരണം.

ആരോഗ്യത്തെകുറിച്ച് ചിന്തിക്കുമ്പോൾ തന്നെ രണ്ടുകാര്യം നമുക്കോർമ്മവരും .ഒന്ന് ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഇതിന് സഹായിക്കുന്നത് മൂന്ന് കാര്യങ്ങളാണ് .പരിസ്ഥിതി ,ശുചിത്വം ,രോഗപ്രതിരോധം എന്നിവ .ഇവ മൂന്നും പരസ്‌പരം ബന്ധിച്ചു കിടക്കുന്ന മൂന്നു വലക്കണ്ണികൾ ആണ് .ഇവ മൂന്നും പരസ്പ്പരം കൈകോർത്തു പിടിച്ചാലേ ആരോഗ്യമാകുന്ന ചങ്ങല പൊട്ടാതിരിക്കുകയുള്ളൂ .ശാരീരികാരോഗ്യവും മാനസികാര്യോഗവും ആണ് ഈ ചങ്ങലയുടെ രണ്ടറ്റങ്ങൾ .ഇവ ഒന്നിക്കണമെങ്കിൽ പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം എന്നിവ ഒരു മനുഷ്യന് ആയുഷ്കാലം മുഴുവൻ ഇഴപിരിയാതെനിന്നാലെ ആരോഗ്യം നമുക്ക് കിട്ടൂ.വ്യക്‌തിശുചിത്വം പാലിക്കുന്നതിനൊപ്പo നാം പരിസ്ഥിതി ശുചിത്വവും ശീലമാക്കണം. എങ്കിൽ മാത്രമേ മനുഷ്യൻ രോഗപ്രതിരോധശേഷി നേടൂ. ഭക്ഷണത്തിൽനിന്നും ലഭിക്കുന്ന പ്രതിരോധത്തോടൊപ്പo പാരിസ്ഥിതികമായ പ്രതിരോധവും ലഭിക്കേണ്ടതുണ്ട്.പ്രകൃതിയെ സേവിക്കേണ്ടത് നമ്മുടെ കടമയാണ് .

രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. പല പകർച്ചവ്യാധികളെയും നമ്മൾ ഇവിടെ നിന്നും വിരട്ടി ഓടിച്ചു .ഇപ്പോഴുള്ള കോവിഡ് -19 കൊറോണയെയും നമ്മൾ നേരിട്ടു ജയിക്കും . നമ്മുക്ക് ജീവിക്കണം ആരോഗ്യത്തോടെ അത് നമ്മുടെ അവകാശമാണ് .

നന്ദന സതീശൻ
10 ബി , എൻ എസ് എസ് ഹൈസ്കൂൾ, കുടശ്ശനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം