എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധശേഷി
     മനുഷ്യൻ ജീവിതത്തിലുടനീളം കൈവരിക്കേണ്ട ഒന്നാണ് രോഗ പ്രതിരോധശേഷി. ജീവിത ശൈലിയിലെ മാറ്റങ്ങൾ തന്നെ രോഗ പ്രതിരോധശേഷിക്ക് ഇടിവു വരുത്തുന്നു.ഇന്ന് ഈ ലോകം മുഴുവനും ഒരു സൂക്ഷമാണുവിൻ്റെ മുന്നിൽ തലതാഴ്ത്തി നിൽക്കുകയും അതിനെ ശക്തമായി നേരിടാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയുമാണല്ലോ? ഇപ്പോൾ നോവൽ കൊറോണയെങ്കിൽ  ഇന്നലെ അത് എച്ച് ഐ വി ഇനത്തിൽപ്പെട്ട എയ്ഡ്സ്, പ്ലേഗ് തുടങ്ങിയവ.. നാളെ അത് ജനിതക ഘടനയിൽ രൂപമാറ്റം സംഭവിച്ച വേറെ ഒരു സൂക്ഷ്മാണു ആകാനും മതി.പ്രത്യക്ഷത്തിൽ വളരെ ചെറുതും ഫലത്തിൽ മനുഷ്യകുലത്തെ തുടച്ചു നീക്കാൻ കെൽപ്പുള്ളതുമായ ജീവി വർഗ്ഗങ്ങളെ തേടിപ്പിടിച്ച് നശിപ്പിക്കാൻ നമ്മുടെ ശാസ്ത്രലോകം ഇനിയും പുരോഗമിക്കേണ്ടതുണ്ട്.
      ഇറ്റലി, സ്പെയിൻ, കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈന ഉദാഹരണങ്ങളാണ്. എന്താണ് പ്രതിവിധിയെന്ന് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാവുന്നു. നമുക്ക് നേടിയെടുക്കാൻ സാധിക്കുന്ന ഒന്നായിരുന്ന രോഗ പ്രതിരോധശേഷിയെ ഇന്ന് നാം കൈവിട്ടു കൊണ്ടിരിക്കുന്നു. തളർന്ന മനസ്സും ശോഷിച്ച ശരീരവും രോഗത്തെ മാടിവിളിക്കുന്നു എന്നല്ലേ?
      ഏതൊരു സൂക്ഷമാണു വിനേയും പ്രതിരോധിക്കാൻ ശരീരവും മനസ്സും സഞ്ജമാണെങ്കിൽ പിന്നെ ഒന്നിനേയും ഭയപ്പെടേണ്ട. ഇതിനായി ഓരോ വ്യക്തിയും ദൈനനംദിന ജീവിതത്തിൽ ശുചിത്വവും പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണക്രമീകരണവും വ്യായാമവും കൃത്യമായി ചിട്ടപ്പെടുത്തേണ്ടതുണ്ട്.ഫാസ്റ്റ്ഫുഡ് സംസ്ക്കാരം ഒഴിവാക്കേണ്ടതുണ്ട്.പരിസ്ഥിതി സൗഹാർദ്ദാന്തരീക്ഷം നിലനിർത്തിയാൽ തന്നെ സാമ്പത്തിക ഭദ്രതയും രോഗപ്രതിരോധശേഷിയും നിലനിർത്തി പോരാവുന്നതേയുള്ളൂ.
ആബേൽ.പി.തോമസ്
8 D എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം