എൻ എസ് എസ് എച്ച് എസ് രാമങ്കരി/അക്ഷരവൃക്ഷം/കൊറോണ - ചില ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - ചില ചിന്തകൾ

ഇന്ന് നാം നേരിടുന്ന കൊറോണ വൈറസ് പ്രളയത്തേക്കാൾ ഭയാനകമായഒന്നാണ് . കൂട്ടിലടക്കപെട്ട കിളിയെപ്പോലെ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി വീട്ടിനുള്ളിൽ തന്നെ നമുക്ക് ഇരിക്കേണ്ടി വരുന്നു, കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രം ചൈനയാണത്രെ. ജൈവായുധ നിർമാണത്തിന്റെ ഭാഗമാണ് ഈ വൈറസ് എന്നും അബദ്ധത്തിൽ അത് പരീക്ഷണശാലയിൽ നിന്നും പുറത്തു വ്യാപിച്ചതാണെന്നും ഉള്ള വാർത്തകൾ പരക്കുന്നുണ്ട്. സത്യമെന്തായാലും മാനവരാശിക്ക് ഭീഷണിയാണീ രോഗം. വള്ളി പടരുന്നതുപോലെ ഈ രോഗം പടരുകയാണ്. കൊറോണ ബാധിച്ചു ലക്ഷകണക്കിന് ആളുകൾ മരണമടഞ്ഞു. ആതുരസേവനരംഗത്തെ പ്രത്യേക പരിചരണം വളരെയധികം ജീവൻ രക്ഷിക്കാൻ സഹായകമായി. കോറോണയെ പ്രതിരോധിക്കാനുള്ള മരുന്ന് ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. ചികിത്സക്കും, പ്രതിരോധത്തിനുമുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാർ . ആ ശ്രമം വിജയിക്കുന്നതുവരെ, പ്രളയത്തെ അതിജീവിച്ച നമ്മൾ ആത്മവിശ്വാസത്തോടെ ഈ രോഗത്തെ പ്രതിരോധിക്കും. ഇതിനായി നാം ചില മുന്കരുതലികൾ സ്വീകരിക്കണ്ടതുണ്ട്. ഇത്തരത്തിലുള്ള മുൻകരുതലുകൾ നമ്മുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യഥാസമയം നൽകുന്നുണ്ട്. അവ അക്ഷരംപ്രതി അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്. സ്റ്റേ അറ്റ് ഹോം സ്റ്റേ സേഫ് , കീപ് ഡിസ്റ്റൻസ് എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.

ദേവിക മധു
9 എൻ. എസ്.എസ്. എച്ച്.എസ്.എസ്. രാമങ്കരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം