എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ആരോഗ്യം... ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം... ശുചിത്വം

ഇന്ന് നാം ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് ശുചിത്വം. ശുചിത്വമില്ലായ്മയാണ് നാം ഇന്ന് നേരിടുന്ന പല വലിയ അസുഖങ്ങൾക്കും കാരണം. ശുചിത്വമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ. ആരോഗ്യമുള്ള മനസ്സ് ഉണ്ടായാൽ മാത്രമേ നമുക്ക് വിവിധ തരത്തിലുള്ള കാര്യങ്ങൾ ചിന്തിക്കാനും അത് അനുസരിച്ചു പ്രവർത്തിക്കാനും സാധിക്കൂ. രണ്ട് തരത്തിലുള്ള ശുചിത്വങ്ങൾ ആണ് ഉള്ളത്. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും.

വ്യക്തി ശുചിത്വം എന്നാൽ നമ്മുടെ തന്നെ ശുചിത്വം ആണ്. നമ്മൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലി

രോഗങ്ങളെയും നല്ലൊരു ശതമാനം കുറക്കാൻ അഥവാ ഒഴിവാക്കാൻ നമുക്ക് സാധിക്കും. കൂടെ കൂടെ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകുക. വിരകൾ, ത്വക്ക് രോഗങ്ങൾ, പകർച്ച പനി തുടങ്ങി സാർസ്, കോവിഡ് വരെ ഒഴിവാക്കാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗങ്ങൾ തടയും. വ്യായാമവും വിശ്രമവും അത്യാവശ്യം. വേഗത്തിൽ നടക്കുന്നതു ആണ് നല്ല വ്യായാമം.

രണ്ടാമത്തെ ശുചിത്വം എന്നത് പരിസര ശുചിത്വം ആണ്. നാം വൃത്തിയാകുന്നതിന്റെ കൂടെ നമ്മുടെ പരിസരവും വൃത്തി ആയിരിക്കണം. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള സഹ ജീവികളും പ്രകൃതിയും ആയി പരസ്പരാശ്രയത്തിലും സഹകരണത്തിലും ആണ് ജീവിക്കുന്നത്. നമ്മൾ പൊതു സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നത്തിനു വേണ്ട ശ്രദ്ധ ചെലുത്താറില്ല. ഇത് കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനിടയാക്കിയിട്ടുണ്ട്. കേരളം പോലുള്ള ജനസാന്ദ്രതയേറിയ പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാകുന്നു. പകർച്ച വ്യാധികൾ കൂടുതൽ ആയിട്ട് ഉണ്ടാകുന്നത്തിനുള്ള കാരണം ഇതാണ്. പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിൽ വലിച്ചെറിയുന്നതും നമ്മുടെ പരിസരത്തും മറ്റും മലിന ജലം കെട്ടി കിടക്കുന്നതിനും അതിലൂടെ പകർച്ച വ്യാധികളും, മഞ്ഞപിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങൾ വരുന്നതിനും കാരണമാകുന്നു.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ നാം പുറകോട്ട് പോയിരിക്കുന്നു. ആഡംബരപൂർണമായ ജീവിത ശൈലികളും പല രോഗങ്ങൾക്ക് ഇടയാക്കുന്നു.

മനുഷ്യന്റെ ശോഭനമായ ഭാവിക്ക് മാത്രമല്ല, മനുഷ്യർ സമൂഹത്തിന്റെ നിലനിൽപ്പിനു തന്നെയും പ്രകൃതിയെ പരിപാലിക്കേണ്ടതു അത്യാവശ്യം ആണ്.

കല്യാണി എസ്സ്
8 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം