ദുർഗന്ധമാം അന്തരീക്ഷം
ദുർജ്ജനങ്ങളുടെ മനസ്സുപോലെ
ഈ കാഴ്ചകൾ കാണുവാൻ
ദൂരേക്കു പോകേണ്ട കാര്യമില്ല
ആശുപത്രി പരിസരത്തും
ആരോഗ്യകേന്ദ്രത്തിൻ മുന്നിലും
ഗ്രാമപ്രദേശത്തും നഗരത്തിലും
ഗണ്യമായി കൂടുന്നു മാലിന്യങ്ങൾ
വിനോദസഞ്ചാരകേന്ദ്രങ്ങളിലും
കടൽതീരങ്ങളിലും വീഴുന്നു
ചവറുതൻ കൂമ്പാരങ്ങൾ
ദൈവത്തിൻ സ്വന്തമാം ഈ കേരളത്തിൻ
ദയനീയമാം ചിത്രങ്ങൾഈ വിധത്തിൽ