എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/ നെയ്യുർണ്ണിക്കായ
നെയ്യുർണിക്കായ
ആങ്കനും ഊങ്കനും അഞ്ചനാഴിയും പെരിഞ്ചനാഴിയും പിന്നെ ഞാനുംകാട്ടിൽ കിഴങ്ങ് പറിക്കാൻ പോയി.ആങ്കന് ആങ്കിഴങ്ങുംകിട്ടി,ഊങ്കന് ഊങ്കിഴങ്ങും കിട്ടി,അഞ്ചനാഴിക്ക്അഞ്ച്പെരുംകിഴങ്ങും കിട്ടി,എനിക്ക് ഒരു നെയ്യുർണിക്കായ മാത്രം കിട്ടി.പിന്നെ ഞങ്ങൾ വിറക് വെട്ടാൻ പോയി ആങ്കന് ആങ്കൊളളി കിട്ടി, ഊങ്കന് ഊങ്കൊളളി കിട്ടി,അഞ്ചനാഴിക്ക് അഞ്ച് പെരുംകൊളളി കിട്ടി,എനിക്ക് ഒരു കാക്കചുളളലും കിട്ടി. പിന്നെ ഞങ്ങൾ തീ ശേഖരിക്കാൻ പോയി ആങ്കന് ആന്തീ കിട്ടി,ഊങ്കന് ഊന്തീ കിട്ടി,അഞ്ചനാഴിക്ക് അഞ്ച് പെരുംതീ കിട്ടി, എനിക്ക് ഒരു കുഞ്ഞ് മിന്നാമിന്നീനേം കിട്ടി.ആങ്കന്റെ ആങ്കിഴങ്ങും വെന്തില്ല, ഊങ്കന്റെ ഊങ്കിഴങ്ങും വെന്തില്ല, അഞ്ചനാഴിടെ അഞ്ച് പെരുംകിഴങ്ങും വെന്തില്ല, എന്റെ നെയ്യുർണിക്കായ നല്ല വെണ്ണ വെണ്ണ പോലെ വെന്തു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ
- കഥകൾ