സഹായം Reading Problems? Click here


എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

    കൊറോണ

ഇരുട്ടിലും വെളിച്ചത്തിലും
പരക്കുന്ന മരണ വ്യാപാരി
ദേശമോ കാലമോ ഇല്ലാത്ത
നിശബ്ദ സഞ്ചാരി
അവൻ ഭൂഖണ്ഡങ്ങളിൽ നിന്നും
ഭൂഖണ്ഡങ്ങളിലേക്ക് പറന്നു
പോയ വഴിയെല്ലാം ഭയം ചൊരിഞ്ഞും
മരണം വിതച്ചും ചിരിച്ചു
സ്വച്ഛമായി ഒഴുകിയ ജീവിത നദികളിൽ
അവൻ അണകെട്ടി വിഷം കലർത്തി
സൗരയൂഥത്തോളം വളർന്ന
മനുഷ്യാ നിന്റെ ബുദ്ധിക്കോ
സഹജരെ ഹനിക്കുവാൻ
ശാസ്ത്രം പടുത്ത അണുബോംബിനോ
കണ്ണിനു കാണാത്ത വൈരിയെ
അമർച്ച ചെയ്‌വതിനാവതില്ല കഷ്ടം
എങ്കിലും ഉടലാകെ മുള്ളു ചൂടിയ
രാക്ഷസാ, നിന്റെ തലയറുക്കുവാൻ
ഏകാന്തവാസവും വ്യക്തി ശുചിത്വവും
പൊതു സമ്പർക്ക നിരാകരണവും
ആയുധമാക്കി പൊരുതും നിന്നെ
മുച്ചൂടും മുടിക്കാതെ വിശ്രമമില്ല കേൾ
അല്ലാതെ തരമില്ലല്ലോ ഈ ഭൂമിയിൽ
പ്രകൃതി തന്ന ആയുസ്സും ആരോഗ്യവും
തീർന്നന്ത്യ കാലത്തോളം കഴിയുവാൻ !
                

കൃഷ്ണവേണി
8A എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത