പാട്ടുകാരനല്ല ഞാൻ
ഓട്ടകാരനല്ല ഞാൻ
എട്ടും പൊട്ടും തിരിയാത്ത
കുട്ടിയാണ് ഞാൻ കൊച്ചു
കുട്ടിയാണ് ഞാൻ
അമ്മയെന്നോടോതി ടുന്നു
പാട്ടു പാടുവാൻ
അച്ഛനുരചെയ്തിടുന്നു
ഓട്ടമോടുവാൻ
കമ്പെടുത്തുസാറുരപ്പു
പദമെഴുതുവാൻ
തമ്പുരാനേ! പാവമീ ഞാൻ
എന്തുചെയ്യണം പാവമീ ഞാൻ
എന്തുചെയ്യണം?
പാട്ടിതുപോൽ തട്ടി മുട്ടി
നീട്ടി വിട്ടിടാം
കൂട്ടരൊത്തുകൂടി ഞാനും
ഓടിനോക്കിടാം
പാഠമതിലിന്നെഴുതിടാം
കോപമൊഴിചേവരുമനുഗ്രഹിക്കണം.