കോവിഡ് -19

പരീക്ഷ കഴിഞ്ഞു തൊടിയിലും പറമ്പിലും വയലിലും തോടിലും എല്ലാം കറങ്ങി നടക്കേണ്ടുന്ന സമയത്തു ലോക്ക് ഡൌൺ ആയി വീട്ടിൽ അടച്ചിരിക്കേണ്ട അവസ്ഥയിലാണ് എല്ലാ കൂട്ടുകാരും. അച്ഛനും അമ്മയും ഒക്കെ പറയുന്നു നമ്മൾ മൂന്നാം ലോക മഹാ യുദ്ധത്തിലാണെന്ന്. ഒന്നും രണ്ടും ലോക യുദ്ധങ്ങൾ രാജ്യങ്ങൾ തമ്മിലായിരുന്നു. അതിൽ തന്നെ എല്ലാ രാജ്യങ്ങളും പങ്കെടുത്തിരുന്നില്ല. എന്നാൽ ഇന്ന് എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ഒരു യുദ്ധമാണ് നടക്കുന്നത് .എല്ലാവരുടെയും ശത്രു ഒന്നാണ് . നഗ്ന നേത്രങ്ങൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഒരു വൈറസ് . അതിന്റെ പേരാണ് നോവൽ കൊറോണ വൈറസ് . തലയിൽ തൊപ്പി പോലെ ഉള്ളത് കൊണ്ടാണ് കിരീടം എന്ന്‌ അർഥം വരുന്ന നോവൽ എന്ന ലാറ്റിൻ വാക്ക് കൂടി പേരിന്റെ കൂടെ ചേർത്തിട്ടുള്ളത്. ഈ രോഗത്തിന് കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന പേര് നൽകി. 2019 അവസാനം ചൈനയിലെ വ്യുഹാൻ എന്ന സ്ഥാലത്താണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. അവിടത്തെ ഇറച്ചി മാർകെറ്റിൽ കണ്ടാൽ അറപ്പുവരുന്ന തരത്തിലുള്ള ജീവികളെ ജീവനോടെയും അല്ലാതെയും വില്പനക് വച്ച് വൃത്തി ഹീനമായ ചുറ്റുപാടിൽ കൊല്ലുന്ന ചിത്രങ്ങൾ നമ്മൾ കണ്ടതാണ്. ഗ്ലോബലൈസഷൻ മൂലം ഈ വൈറസ് മറ്റു രാജ്യങ്ങളിലേക്ക് പടരുന്ന കാഴ്ചയാണ് പിന്നീട് നമുക്ക് കാണാൻ കഴിഞ്ഞത് . ലോകത്താകമാനം ഒന്നര ലക്ഷത്തിലേറെ പേര് ഇതുവരെ മരിച്ചു. ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുന്നു.ഇരുപത് ലക്ഷത്തിലേറെ പേർ വൈറസ് ബാധിതർ . വികസിത രാജ്യങ്ങൾ എന്ന്‌ അവകാശപ്പെട്ടിരുന്ന അമേരിക്ക ഇറ്റലി ഫ്രാൻസ് ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ദിവസം നൂറു കണക്കിന് ആളുകൾ മരിച്ചു വീഴുന്നു. അവിടത്തെ ഭരണകൂടങ്ങൾ എന്ത് ചെയ്യണം എന്ന്‌ അറിയാതെ പകച്ചു നിൽക്കുന്നു. നമ്മുടെ രാജ്യത്തോട് ഗുളികകൾക് വേണ്ടി കൈ നീട്ടുന്നു. എന്നാൽ ഇന്ത്യക്ക് ഈ വൈറസിന്റെ വ്യാപനം തടഞ്ഞു നിർത്താൻ കഴിഞ്ഞു. ലോക രാഷ്ട്രങ്ങൾക് മുമ്പിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുവാൻ നമുക്ക് സാധിച്ചു. അതിനു വേണ്ടി നമുക്ക് ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടി വന്നു.അതിന്റെ ഭാഗമാണ് ഈ ലോക്ക് ഡൌൺ. സാമൂഹിക അകലം പാളിച്ച മാത്രമേ ഈ വൈറസിന്റെ വ്യാപനം തടയാൻ സാധിക്കു.അതിനാലാണ് സമ്പൂർണ ലോക്ക് ഡൌൺ സർക്കാർ പ്രഖ്യാപിച്ചത്. എന്തായാലൂം നമ്മൾ അതിൽ പൂർണമായും വിജയിച്ചു. നമുക്ക് വൈറസ് നെ നിയന്ത്രിക്കുവാൻ കഴിഞ്ഞു . മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ മരണ നിരക്ക് വളരെ കുറവാണു. കേരളമാണ് ഏറ്റവും പ്രശംസ നേടിയത്. മൂന്ന് പേർ മാത്രമേ ഇവിടെ വൈറസ് ബാധിച്ചു മരിച്ചുള്ളു. എന്നാൽ ധാരാളം മലയാളികൾ മറ്റു രാജ്യങ്ങളിൽ ചികിത്സ കിട്ടാതെ മരിച്ചു. അത് നമുക്ക് വളരെ വിഷമം തരുന്ന കാര്യമാണ്. നമ്മുടെ പോലീസിനെയും ആരോഗ്യ പ്രവർത്തകരെയും നാം ഈ അവസരത്തിൽ അഭിനന്ദിക്കേണ്ടിയിരിക്കുന്നു .എന്തായാലും നമ്മളെല്ലാം വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. കൈകൾ കൂടെക്കൂടെ സോപ്പിട്ടു കഴുകുക. സാമൂഹ്യ അകലം പാലിക്കുക. അത്യാവശ്യമില്ലാത്ത പുറത്തിറങ്ങരുത് .ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കുക. തുടങ്ങിയവയാണ് രോഗം പകരാതിരിക്കുവാനുള്ള വഴികൾ. നമ്മുടെ നല്ല നാളേക്ക് വേണ്ടി ഇന്ന് നാം അനുഭവിക്കുന്ന ഈ ത്യാഗം വളരെ മഹത്തരമാണ് എന്ന് നമുക്ക് പിന്നീട് കൂടുതൽ മനസ്സിലാകും.നമ്മുടെ കളിചിരികൾ എല്ലാം പഴയത് പോലെയാകും എന്ന്‌നമുക്ക് പ്രത്യാശിക്കാം. എല്ലാവർക്കും കോവിഡ് മുക്ത ലോകം ആശംസിക്കുന്നു.


അദ്രിജ
8 A എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം