എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/അക്ഷരവൃക്ഷം/ "ഓർമ്മപ്പൂക്കൾ"

Schoolwiki സംരംഭത്തിൽ നിന്ന്
"ഓർമ്മപ്പൂക്കൾ"
 നേരം പുലർന്നു...കണിയാംകുന്നു വീട്ടിലെ വിളക്ക്...രേവതി അമ്മ ഉണർന്നു...കുളിച്ചു ചായയുമായി...എല്ലാവരെയും വിളിച്ചുണർത്തി...
               കണിയാംകുന്നു വീട്ടിൽ, ഭർത്താവും മകളും ആണ് ഇപ്പോൾ ഉള്ളത്...മൂത്ത മകൻ ദേവൻ വിദേശത്താണ്...മകൾ ദേവി ഇപ്പൊ പ്ലസ് ടു പഠനം പൂർത്തിയാക്കി..കല്ലജ് അഡ്മിഷൻ ആയി കാത്തിരിക്കുന്നു..'അമ്മ എന്ത് പറഞ്ഞാലും അവൾക്കു ദേഷ്യമാണ്...അച്ഛന്റെ പ്രിയ പുത്രിയായതിനാൽ അമ്മ അവളോട് എന്തെങ്കിലും കടുപ്പിച്ചു പറഞ്ഞാൽ വഴക്ക് അമ്മക്ക്...
                അങ്ങനെ ഇരിക്കെ ഒരു ദിവസം 'അമ്മ പതിവ് പോലെ അവളെ വിളിച്ചു...എന്തോ കാരണത്താൽ അവൾ ദേഷ്യപ്പെട്ടു,"ഞാൻ കുറച്ചു നേരം കൂടി കിടന്നാൽ അമ്മക്ക് എന്താ?" " ഒന്നും ഇല്ല മോളെ...മോളെ ഇതാ ചായ", അമ്മ വല്സരെ സൗമ്യമായി പറഞ്ഞു ...അപ്പോൾ അവൾ ദേഷ്യത്തോടെ ," ചായ.. അത് അവിടെ  എങ്ങാനം വെച്ചിട്ട് 'അമ്മ അമ്മേടെ കാര്യം നോക്കി പോ ".
                അന്ന് മുഴുവൻ രേവതി അമ്മക്ക് വളരെ സങ്കടമായിരുന്നു, രേവതി 'അമ്മ കരഞ്ഞാലും അവിടെ ചോദിക്കാൻ ആരുമില്ലാരുന്നു .പക്ഷെ പണ്ട് ഇങ്ങനെ ഒന്നുമായിരുന്നില്ല ,പിന്നെ എന്തുകൊണ്ടോ മകൾ ദേവിക്കും അച്ഛൻ നന്ദകുമാറിനും രേവതി അമ്മയോട് സ്നേഹക്കുറവാണ്...എന്താണെന്നു അറിയില്ല ,ഒരുപക്ഷെ അച്ഛന്റെയും മകളുടെയും അത്രേം വിദ്യാഭാസം ഇല്ലാത്തതു കൊണ്ടായിരിക്കാം...
                 തൊടുന്നതിനെല്ലാം അവരെ കുറ്റപ്പെടുത്തി. ദേവി ആണെങ്കിൽ ഒന്ന് മനസ് തുറന്ന് സംസാരിക്കുക പോലുമില്ലാത്ത അവസ്ഥയിലായി...അച്ഛൻ എന്ത് കുറ്റം ചെയ്താലും അവൾ ഞ്യായീകരിക്കും . അങ്ങനെ ഇരിക്കെ അവൾക്കു കോളേജിൽ അഡ്മിഷൻ കിട്ടി, ഈ വിവരം അമ്മയോട് ചെറുതായി സൂചിപ്പിച്ചു. കോളേജിലെ ആദ്യ ദിവസം നേരത്തെ എണീറ്റ് കുളിച്ചൊരുങ്ങി നിൽക്കുകയായിരുന്നു...പതിവ് പോലെ ചായയുമായി 'അമ്മ ചെന്നപ്പോൾ 'അമ്മ കാര്യ തിരക്കി "നീ എവിടെ പോകുന്നു?" "ഞാൻ പറഞ്ഞില്ലേ എനിക്ക് കോളേജ് ഇല്ല അഡ്മിഷൻ കിട്ടിയെന്നു.'അമ്മ പറഞ്ഞു , "ആ.." ഇത്രമാത്രം..ഒരു പക്ഷെ ഇനിയും കുറ്റപ്പെടുത്തുന്നത് കേൾക്കാൻ വയ്യാത്തതുകൊണ്ടായിരിക്കും..അച്ഛനും മകളും യാത്ര പറഞ്ഞിറങ്ങി..രേവതി 'അമ്മ എന്തോ ചിന്തയിൽ മുഴുകി..ഒരു പക്ഷെ അച്ഛന്റെയും മകളുടെയും കാര്യമായിരിക്കും. അന്ന് മകന്റെ കത്ത് വന്നു. അത് വായിച്ച ശേഷം വിടർന്ന താമര പോലുള്ള കണ്ണുകളിൽ നിന്ന് ആനന്ദ കണ്ണീർ വിരിഞ്ഞ തുമ്പപ്പൂ പോലെയുള്ള തുടുത്ത കവിളുകളിൽ തട്ടി താഴേക്കു പൊഴിഞ്ഞു, കുറച്ചു നാളുകൾക്കു ശേഷം എന്ന പോലെ ...മനസ്സ് നിറഞ്ഞു തുളുമ്പി ഒന്ന് പുഞ്ചിരിച്ചു.
                 നേരം വൈകുന്നു അച്ഛനെയും മകളെയും കാത്തിരുന്നു രേവതി 'അമ്മ...അവർ ഇരുവരും കയ്യിൽ കുറെ കോവേറുകളുമായി ചിരിച്ചു സന്തോഷിച്ചു വന്നു . അമ്മയെ കണ്ടപ്പോൾ അവർ വല്ലാതെയയി. ആ കോവേരുകളിൽ തുണികൾ ആയിരുന്നു . പക്ഷെ അമ്മയ്ക്ക് ഒന്നും ആഹിൽ ഉണ്ടായിരുന്നില്ല . 'അമ്മ അവളോട്‌ ചോദിച്ചു , "നിന്റെ ആദ്യ കോളേജ് ദിവസം എങ്ങനെ ഉണ്ടായിരുന്നു"? മകൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു "ആഹ് കൊള്ളായിരുന്നു". എങ്ങനെയുണ്ട് കോളേജ്? 'അമ്മ പിന്നെയും ചോദിച്ചു..."ങ്ഹാ കൊള്ളാം". പിന്നീട് 'അമ്മ ഒന്നും മിണ്ടിയില്ല . സന്ധ്യക്ക്‌ ശേഷം മകന്റെ കത്ത് അച്ഛന്റെ കൈയിൽ കൊടുത്തു , 'അമ്മ അവിടെ നിന്നും പോയി. അച്ഛൻ ആ കത്ത് വായിച്ചതിനു ശേഷം മകൾക്ക് കൊടുത്തു . കത്തിന്റെ ഉള്ളടക്ക ഇങ്ങനെ "വൈകാതെ തന്നെ ഞാൻ മടങ്ങി എത്തും"...ആ വീട്ടിൽ അമ്മയോട് സ്നേഹവും കടപ്പാടുമുള്ളത് മകൻ ദേവന് മാത്രമാണ്. കുറച്ചു ദിവസങ്ങൾക്കു ശേഷമേ മകൻ വന്നു. 
                    ഈ ദിവസങ്ങളിൽ 'അമ്മ മനസ്സ് നിറഞ്ഞു ചിരിച്ചു. എല്ലാ ദുഖവും മറന്നു സന്തോഷവതിയായി... ഒരു ദിവസം പുലർച്ചെ അച്ചൻ നന്ദകുമാർ രേവതി എന്ന വിളിച്ചുകൊണ്ട് മകളുടെ മുറിയിലേക്ക് ചെന്നു .. നിന്റെ 'അമ്മ ഇന്ത്യയെ? രാവിലെ ചായ എനിക്കും കിട്ടിയില്ല അച്ഛാ...അവിടെ കിടന്നു ഉറങ്ങുകയായിരിക്കും എന്ന നന്ദകുമാർ. ശെരിയാ അച്ഛാ എന്ന വക്കത്ത് പിടിച്ചു കൊണ്ട് ദേവിയും.                         അപ്പോഴാണ് രേവതി അമ്മയുടെ മുറിയിൽ നിന്നും ഒരു നിലവിളി.. അത് ദേവന്റേത് ആയിരുന്നു ... ഇനി 'അമ്മ ഉണരില്ല എന്ന വാർത്തയുമായി ദേവൻ.. ഞെട്ടിത്തരിച്ചു അച്ഛനും മകളും..ചടങ്ങുകൾ കഴിഞ്ഞു... കുറച്ചു ദിവസങ്ങൾ കഴിഞ്ഞ തിരക്കുകൾ ഒഴിഞ്ഞ ശേഷം ഒരു പുതിയ അഥിതി നാഥകുമാർ ഇനേക്കാൾ പ്രായം ഉള്ള ഒരു സ്ത്രീ വീട്ടുവേലക്കു വന്നതാണ് ... ജോലി കഴിഞ്ഞവർ വൈകുംന്നേരം അവർ വീട്ടിലേക്ക് മടങ്ങും. രേവതി 'അമ്മ പോയതിനു ശേഷമാണ് അവരുടെ വില മനസിലായത്. ദാക്ഷായണി എന്ന പുതിയ അഥിതി വന്നിട്ട് കുറച്ച ദിവസം കഴിഞ്ഞെങ്കിലും അവരോട് ദേവൻ ഒരികെ മറ്റാർക്കും ഒരു സ്നേഹവും ഇല്ലായിരുന്നു.. വൈകാതെ ദേവന്റെ അവിദ്യ കഴിഞ്ഞ ദേവൻ മടങ്ങി...
                     ദേവിയുടെ കോളേജ് ഇലെ ഒരു അധ്യാപകൻ മരിച്ച കാരണത്താൽ രണ്ടു ദിവസം കോളേജ് ഇന് അവധി ആയിരുന്നു.ആ ദിവസങ്ങളിലാണ് ദേവി അവളുടെ അമ്മയെ കുറിച്ച കൂടുതൽ ചിന്തിച്ചതു.മനസ്സിലാക്കിയതും ...ആരും കാണാതെ കരഞ്ഞതും.അമ്മയുടെ വില അവൾ പൂർണ്ണമായി മനസിലാക്കി .. ആ രണ്ടു ദിവസംഗക് ആയിരുന്നു അവളുടെ ജീവിതം മാറ്റിമറിച്ചത്.. അച്ഛൻ ജോലിക്കു പോയി കഴിഞ്ഞാൽ അവൾ ഒറ്റയ്ക്കായിരുന്നു...അച്ഛൻ ജോലി കഴിഞ് വരാൻ അവൾ കാത്തിരുന്നു..അമ്മയുടെ വില മനസിലാക്കിയ അവൾ അമ്മയുടെ ഓർമ്മകൾ അമ്മയോടുള്ള സ്നേഹവും അവൾ എഴുതിലൂടെയാണ് പ്രകടിപ്പിച്ചത്...അമ്മയോടുള്ള സ്നേഹമാണ് "ഓർമ്മപ്പൂക്കൾ".  


ലെനിന
9B എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ