Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


കാടുകുറ്റി പഞ്ചായത്ത് തല പ്രവേശനോത്സവം വാളൂർ നായർ സമാജം ഹൈ സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശീമതിപിൻസി ഫാൻസിസ് അവർകളുടെ അധ്യക്ഷതയിൽ ഭംഗിയായി നടത്തപ്പെട്ടു. നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു . USS ,SSLC ഉന്നത വിജയം കൈവരിച്ചവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

PRAVESHANOLSAVAM
READING DAY INAGURATION
ANTI DRUG DAY






സ്കൂളിൽ വായന മാസാചരണത്തിൻ്റെ ആരംഭം, വിദ്യാരംഗം ക്ലബ്ബിൻ്റെ ഉദ്ഘാടനം എന്നിവ എഴുത്തുകാരിയും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ താലൂക്ക് അംഗവും കൂടിയായ ശീമതി മായ നടേശൻ നിർവഹിച്ചു . അവരുടെ സ്വന്തം സൃഷ്ടിയായ കമലവിലാസ് കൺമഷി എന്ന കഥാസംഹാരം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു .

ANTI DRUG DAY STREET PLAY





ലോകലഹരിദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി റാലി യും തെരുവ് നാടകവും നടത്തപ്പെട്ടു . സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മനോജ് കുമാർ അവർകൾ പരിപാടികൾക്ക് നേതൃത്വം നൽകി