എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ നിലനിൽപ്

Schoolwiki സംരംഭത്തിൽ നിന്ന്
നിലനിൽപ്

ഭൂമിയിൽ ഏതൊരു ജീവജാലത്തിന്റെയും നിലനിൽപ്പിന് അതിന്റെതായ ഒരു ആവാസ വ്യവസ്ഥ ആവശ്യം ഉണ്ട്. ആ ആവാസ വ്യവസ്ഥയിൽ മാത്രമേ ആ ജീവജാലത്തിനു നിലനിൽക്കുന്നത്തിനും വംശം വർദ്ധിപ്പി ക്കുനത്തിനും സാധിക്കുകഉള്ളൂ .നമ്മൾ മനുഷ്യർ സ്വാർത്ഥതാല്പര്യത്തിനു വേണ്ടി അവയുടെ ആവസ വ്യവസ്ഥതകർത്തു. അതിന്റെ ഫലമായി പല ജീവജാലങ്ങള്ളും ഭൂമിയിൽ നിന്നും തുടച്ചു നീക്കപെട്ടു എന്നത് കാലം തെള്ളിയിച്ചതാണ് .അതുപോലെ മനുഷ്യർക്കും ഒരു ആവസവ്യവസ്ഥ ആവശ്യമാണ് .മനുഷ്യർ അശസ്ത്രീയമായ കൃഷിരീതിയും പാർപ്പിടസമുച്ചയവും പണിത് സ്വയം അവാസവ്യവസ്ഥ തകർത്തു. അതിന്റെ ഒരു പരിണിതഫലമാണ് ഈ അടുത്തകാലത്തുണ്ടായ രണ്ട് വെള്ളപൊക്കം! ആ വെള്ളപൊക്കം ഇത്രക്കും ഭയാനകം ആക്കിയതിൽ നമ്മുക്കും പങ്കില്ലേ? ഉണ്ട് ....തീർച്ചയായും ഉണ്ട് . അതുപോലെ ഇന്നുവരെ കേട്ടുകേൾവിപോലും ഇല്ലാത്ത പല രോഗങ്ങളും മനുഷ്യരിലേക്ക് പടർന്നു പിടിക്കുന്നു. വ്യക്തിശുചിത്വത്തിനും രോഗപ്രതിരോധനത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിച്ചുക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊ ണ്ടിരിക്കുന്നത് .ഇതൊക്കെ കണ്ടിട്ട് എങ്കിലും അഹങ്കാരിയായ മനുഷ്യൻ ചിന്തിക്കണം പരിസ്ഥിതിയെ സംരക്ഷിച്ചും, വ്യക്തിശുചിത്വം പാലിച്ചുകൊണ്ട് പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ മനുഷ്യവർഗം തന്നെ ഭൂമിയിൽ നിന്നും തുടച്ചുനീക്കപ്പെടും.

ഈ ആധുനിക ലോകത്ത് പഴയ ആവാസ വ്യവസ്ഥ ഉണ്ടാക്കി എടുക്കുക എന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ല അതുകൊണ്ട് മനുഷ്യൻ ഉൾപ്പടെ സകല ജീവജാലങ്ങളുടേയും നിലനിൽപിന് വേണ്ടി പരിസ്ഥിയെ സംരക്ഷിച്ചുകൊണ്ട് വ്യക്തിശുചിത്വം പാലിച് രോഗപ്രതിരോധപ്രവർത്തനങ്ങൾ നടത്തി നമുക്ക് ഒരുമിച്ച് പോരാടാം. ഒരു നല്ലനാളേക്ക് വേണ്ടി...

RIDHA N.R
7A നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം