എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി/അക്ഷരവൃക്ഷം/ഭീതി വിതച്ച കൊറോണ
ഭീതി വിതച്ച കൊറോണ
1937-ൽ ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നുമാണ് കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.കഴിഞ്ഞ 70 വർഷങ്ങൾക്ക് മുമ്പ് കുതിര, പട്ടി,എലി, പൂച്ച, പന്നി, കന്നുകാലി തുടങ്ങിയ മൃഗങ്ങളിൽ കൊറോണ വൈറസ് ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.മൃഗങ്ങളിൽ പൊതുവെ ഈ വൈറസ് കണ്ടുവരുന്നുണ്ട്.ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ്. നിഡോവൈറസ് എന്ന നിരയിൽ കൊറണവൈരിഡി കുടുംബത്തിലെ ഓർത്തോകൊറോണാവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ.ആൽഫാകൊറോണവൈറസ്,ബീറ്റകൊറോണവൈറസ്,ഗാമാകൊറോണലൈറസ്, ഡെൽറ്റ കൊറോണ വൈറസ് എന്നിങ്ങനെ നാല് ജനുസ്സുകളുണ്ട്. ഇവ പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും.തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്,ന്യുമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും.മരണവും സംഭവിക്കാം. ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിൽ 2019 നവംബർ 17 ന് കൊറോണ വൈറസ് കണ്ടെത്തിയതായി പറയപ്പെടുന്നു.വുഹാനിൽ നിന്നും ഏകദേശം എല്ലാ രാജ്യങ്ങളിലെ ജനങ്ങളിലേക്കും കോവിഡ്-19 പകർന്നു കഴിഞ്ഞിരിക്കുന്നു.ഇതിനോടകം ആയിരക്കണക്കിന് ആളുകൾ ഈ വൈറസുകാരണം മരിക്കുകയും രോഗബാധതിതരാവുകയും ചെയ്യ്തു.
|