സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂൾ തനത് പ്രവർത്തനങ്ങൾ

കൃഷിയെ സ്നേഹിക്കാം

2023 24 വർഷത്തെ തനത് പ്രവർത്തനമായി ഞങ്ങൾ തിരഞ്ഞെടുത്തത് പച്ചക്കറിത്തോട്ട നിർമ്മാണത്തിന്റെ ഭാഗമായി നടത്തിയ വാഴ കൃഷിയാണ്. സ്കൂളിന്റെ പിൻഭാഗത്ത് മതിലിനോട് ചേർന്ന് ഒഴിഞ്ഞു കിടന്ന സ്ഥലത്ത് പതിനഞ്ചോളം വാഴകളാണ് ആദ്യം വച്ചുപിടിപ്പിച്ചത്. റോബസ്റ്റാ ഇനത്തിൽപ്പെട്ട വാഴകളാണ് അത്. അത്യുല്പാദനശേഷിയുള്ള കൃഷി ഫാമിൽ നിന്നാണ് ഇവ സംഘടിപ്പിച്ചത്. ഇതിന്റെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത് ഗ്രീൻ ക്ലബ്ബിലെ അംഗങ്ങളും അതിന്റെ ചുമതലയുള്ള അധ്യാപകരും ആണ്. എല്ലാ വാഴകളും കുലയ്ക്കാൻ ഭാഗമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. കൂടാതെ കുറച്ചു പുതിയ വാഴ തൈകൾ സ്കൂളിന്റെ മറ്റൊരു ഭാഗത്ത് ഇപ്പോൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അതിനെയും വേണ്ടപോലെ പരിപാലിച്ചു പോരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തിക്കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. അതിന്റെ പരിപാലനത്തിൽ കുട്ടികൾ വളരെയധികം താൽപര്യം കാണിക്കുന്നു. ഇതിന്റെ ഭാഗമായി അവരവരുടെ വീടുകളിലും ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കുട്ടികൾ താല്പര്യം കാണിക്കുന്നു എന്നുള്ളത് അഭിനന്ദനാർഹമാണ്.

പ്രമാണം:48473-2.jpg