എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ,ശുചിത്വം ,രോഗ പ്രതിരോധം
പരിസ്ഥിതി ,ശുചിത്വം ,രോഗ പ്രതിരോധം പരിസ്ഥിതി ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം കൊടും വരൾച്ചയാണ്. പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ് ' വരൾച്ച കാരണം വന്യജീവികൾ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നു 'കൃഷികൾ നശിപ്പിക്കുന്നു കുന്നും മലകളും ഇടിച്ചു നിരത്തിയും കാടുകൾ വെട്ടിനശിപ്പിച്ചും 'നീരുറവകളുടെ ഉറവിടം തന്നെ ഇല്ലാതായിരിക്കുന്നു: .ഇതിൻ്റെയെല്ലാം പ്രധാന ഉത്തരവാദിക്ക് നമ്മൾ മനുഷ്യരല്ലേ? ഇതിൻ്റെയെല്ലാം ഫലം ഉരുൾപൊട്ടൽ ,വരൾച്ച എന്നിങ്ങനെയുള്ള ദുരന്തം നമ്മെ ആക്രമിക്കുന്നു 'നാം ഇനിയും മഹാദുരന്തങ്ങളിൽ നിന്നും മോചിതരാകണം, അതിനായി നമുക്ക് പ്രയത്നിക്കാം. പ്രകൃതിക്ക് അനുയോജ്യമായ പ്രവർത്തികൾ ചെയ്യാം. വനങ്ങളെ സംരക്ഷിക്കാം - നീർച്ചാലുകളെ സംരക്ഷിക്കാം കുന്നുകൾ ഇടിച്ചു നികത്താതിരിക്കാം. പുഴകൾ അതിൻ്റെ വഴിയെ ഒഴുകട്ടെ .പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാം.. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താം' അങ്ങനെ പ്രകൃതിയുടെ സ്വപ്നം പൂവണിയാൻ നമുക്ക് ഓരോരുത്തർക്കും പങ്കാളികളാകാം.ശുചിത്വം ചെറുപ്പം മുതൽ നാം പഠിച്ചു വരുന്ന കാര്യങ്ങളണ് ശുചിത്വ ശീലങ്ങൾ': വ്യക്തി ശുചിത്വം പ്രധാനപ്പെട്ടതാണ്.. വ്യക്തി ശുചിത്വത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത് .രണ്ടു നേരം കുളിച്ചും രണ്ടു നേരം പല്ലുതേച്ചും, വൃത്തിയുള്ള വസ്ത്രം ധരിച്ചും.. ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകിയും പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിച്ചും നമുക്ക് മഹാമാരിയെ പ്രതിരോധിക്കാം തണുത്ത വെള്ളം, തണുത്ത ഭക്ഷണം എന്നിവ ഇനി വേണ്ട വീട്ടിലുള്ള പഴവർഗ്ഗങ്ങളും പച്ചക്കറി കളും, ഇലവർഗ്ഗങ്ങളൊക്കെ കഴിച്ച് രോഗങ്ങളെ പ്രതിരോധിക്കാം ചൂടുള്ള ഭക്ഷണവും വെള്ളവും ശീലമാക്കാം വ്യായാമങ്ങളും പല പല വിനോദങ്ങളും ശീലമാക്കാം വായനാശീലം വളർത്തിയും മുറ്റത്തും തൊടിയിലും ചെറിയ കൃഷിയൊക്കെ ചെയ്തും ഈ അവധിക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാം മഹാമാരിയിൽ നിന്ന് മോചിതരാകാം നല്ലൊരു നാളേയ്ക്കായ്.......
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം