എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ നമുക്കറിയാംശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കറിയാംശുചിത്വ ശീലങ്ങൾ
കൂട്ടുകാരേ ഞാൻ .. പറയാൻ പോകുന്നത് ശുചിത്വത്തെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും രോഗപ്രതിരോധത്തെ കുറിച്ചുമാണ് .നമ്മുടെ ജീവിതത്തിൽ പ്രധാനമായി സ്വീകരിക്കേണ്ട ഒന്നാണ് ശുചിത്വം നമുക്കറിയാം ലോകം മുഴുവൻ ഇന്ന് കൊറോണ എന്ന മഹാമാരിയെ ചെറുക്കാനുള്ള പരിശ്രമത്തിലാണ് നമ്മളോരോരുത്തരും തന്നെയാണ് ഈ വൈറസിനെ നമ്മളിലേക്കെത്തിക്കുന്നത് ശുചിത്വമുണ്ടെങ്കിൽ ഈ രോഗത്തെ നമുക്ക്

ചെറുക്കാം ശുചിത്വം ഇന്ന് നമ്മുടെ തെറ്റു മൂലമാണ് കൊറോണ വൈറസ് ബാധിച്ച് കുറേപേർ മരണമടഞ്ഞത് ഈ മഹാമാരിയെ ചെറുക്കാൻ സർക്കാർ നിർദ്ദേശിക്കുന്ന മാർഗനിർദേശങ്ങൾ സ്വീകരിക്കുക ഇടക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകുക സാനിറ്റൈസർ ഉപയോഗിക്കുക സാമൂഹിക അകലം പാലിക്കുക ഈ ലോകത്ത് എന്തെല്ലാം അസുഖങ്ങൾ ഉണ്ടെന്ന് നമുക്കറിയില്ല ആൾക്കൂട്ടമുള്ള സ്ഥലത്ത് പോകാതിരിക്കുക മാസ്ക് ഉപയോഗിക്കുക ഈ രോഗത്തെ തടുക്കാൻ പേടി വേണ്ട ജാഗ്രത മതി എന്നാൽ എല്ലാവരും ഒത്തൊരുമിച്ച് നിന്നാൽ തടുക്കാൻ കഴിയാത്ത രോഗങ്ങളില്ല ഓരോ കാര്യത്തിനും ഓരോ ചിട്ടയുണ്ട് ശുചിത്വം വ്യക്തികൾ പാലിക്കണം കുടുംബങ്ങൾ പാലിക്കണംസമൂഹം പാലിക്കണം എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു ശുചിത്വം പാലിക്കൂ രോഗത്തെ അകറ്റു പരിസ്ഥിതി നമ്മുടെ ഓരോരുത്തരുടെയുംഅമ്മയാണ് പ്രകൃതിഎന്നുവെച്ചാൽ നമ്മുടെ പെറ്റമ്മയുടെ സ്ഥാനമാണ് പ്രകൃതിക്ക്നമ്മൾ കൊടുക്കേണ്ടത് അത് പ്രകൃതിയാണ് നമ്മുടെ നമ്മുടെ ഏറ്റവും വലിയ പാഠശാല നാല് പ്രകൃതിയിൽ നിന്ന് വിട്ടു ജീവിക്കാൻ ജീവജാലങ്ങൾക്ക് ആവില്ല പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഉള്ള ആത്മ ബന്ധത്തിൽ നിന്നാണ് എല്ലാ അറിവുകളും മനുഷ്യനിലേക്ക് സംക്രമിക്കാൻ

തുടങ്ങുന്നത് ഈ അറിവാണ്നാളിതുവരെ മാനവരാശിയെ മുന്നോട്ടു നയിക്കുന്നത് തൻറെ അടിസ്ഥാന ആവശ്യങ്ങളായ ജലം, വായു ,വസ്ത്രം, പാർപ്പിടം ഭക്ഷണം എന്നിവയെല്ലാം  മനുഷ്യൻ  പ്രകൃതിയിൽ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്പ്രകൃതിയെ കുറിച്ച് ഓർക്കുമ്പോൾ  എൻറെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ശ്രീ ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിജാലകപക്ഷി ഇ എന്ന കവിതാസമാഹാരത്തിൽ എൻറെ വിദ്യാലയം എന്ന  കവിതയാണ്അതിൽ കവി പ്രകൃതിയെ കുറിച്ച് മനോഹരമായി  വർണിച്ചിട്ടുണ്ട്കാരുണ്യം സ്നേഹം നിരീക്ഷണപാടവവും ഭാവന ഇവയെല്ലാം ഈ പ്രപഞ്ചത്തിൽ നിന്നും ആണ് മനുഷ്യൻ പഠിച്ചത് അത്ഈ പ്രപഞ്ചത്തിലെ ഓരോ ചരിത്രവും നമ്മെ നെ ഓരോ കാര്യങ്ങൾ പഠിപ്പിച്ച്കൊണ്ടിരിക്കുകയാണ് ആണ് ഇടയ്ക്ക് കാർമേഘം കൂടി മഴ പെയ്യുകയും അല്പം കഴിഞ്ഞ് തെളിഞ്ഞു പുഞ്ചിരിക്കുകയും ചെയ്യുന്ന ആകാശം ഒരു കൊച്ചു കുട്ടിയെ പോലെയാണ് ജീവിതം ദുഃഖവും സന്തോഷവും ഇടകലർന്നതാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നുപ്രകൃതിയിലുണ്ടാകുന്ന  പരസ്പരപൂരകങ്ങളാണ് സുഖവും ദുഃഖവും ഇരുളും വെളിച്ചവും രാവും പകലും എല്ലാം പ്രകൃതി നമുക്ക് നിറയെ സൗഭാഗ്യങ്ങൾ തരുന്നു എന്നാൽ നമ്മൾ പ്രകൃതിക്ക് തിരിച്ചു നൽകുന്നത് കുന്നിടിക്കൽ വനനശീകരണം ഓണം എന്നീ പ്രവർത്തനങ്ങൾ പ്രകൃതിയെ സാരമായി ബാധിക്കുന്നു ഫാക്ടറികളിൽ നിന്നും ഉള്ള വേസ്റ്റ് വസ്തുക്കൾ പുഴയിൽ ഒഴുക്കി വിടാതിരിക്കുക പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കാതിരിക്കുക വെള്ളപ്പൊക്കം ഉരുൾപൊട്ടൽ മരങ്ങൾ കടപുഴകി വീഴും കടൽക്ഷോഭം എന്നിങ്ങനെ മഴക്കാല കെടുതികൾ വരുത്തിവെക്കുന്നത് നമ്മൾ തന്നെയാണ് ജലാശയങ്ങളും പാടശേഖരങ്ങളും മണ്ണിട്ടുനികത്തി യും നദീതടങ്ങൾ കൈയേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയും ജലത്തിൻറെ ഒഴുക്ക് തടയുമ്പോൾ വെള്ളപ്പൊക്കമുണ്ടാകുന്നു ചെങ്കുത്തായപ്രദേശങ്ങളിലെ  അശാസ്ത്രീയമായ നിർമ്മാണപ്രവർത്തനങ്ങൾ മണ്ണിളക്കിയുള്ള കൃഷി രീതികൾ കുന്നിടിക്കൽ വനശീകരണം  എന്നിവയെല്ലാം എല്ലാം ഉരുൾപൊട്ടലിന് കാരണം ആകുന്നു മഴക്കാല കെടുതികൾ ക്ക് ഇങ്ങനെ അനേകം ഉദാഹരണങ്ങളുണ്ട് മനുഷ്യനെ ഇങ്ങനെ അശാസ്ത്രീയമായ പ്രവർത്തികൾ മൂലമാണ് മഴക്കാല കെടുതികൾ ഉണ്ടാവുന്നത് പ്രകൃതിയിൽ മരങ്ങളെ നിലനിർത്തുക മരമില്ലെങ്കിൽ മനുഷ്യരില്ല  മണ്ണിടിക്കൽ എന്നീ പ്രവർത്തികൾ ഒഴിവാക്കു മരങ്ങളെ സംരക്ഷിക്കും മനുഷ്യരുടെ ജീവൻ നിലനിർത്തും പ്രകൃതിയിൽ നിന്നും എല്ലാ അറിവുകളുംആർജിച്ച നാം ഇന്ന് പ്രകൃതിയെ നമ്മുടെ കാൽക്കീഴിൽ ഒതുക്കാനായി പായുകയാണ് നമുക്കായി  പ്രാണവായുവും ജീവജലം നൽകുന്ന ആ അമ്മയെ കുത്തി മുറിവേൽപ്പിച്ച് സന്തോഷിക്കുകയാണ് നാം കാടുകൾ വെട്ടി മാറ്റി ഫ്ലാറ്റുകളും റോഡുകളും പണിത് നാം വികസന പാതകൾ വെട്ടിത്തുറന്നു ഒരു മരം വെട്ടുമ്പോൾ നാം എത്രയോ ജീവജാലങ്ങളുടെ നിലനിൽപ്പ് ആണ് ഇല്ലാതാക്കുന്നത് തിരിച്ചറിയുന്നില്ല 30 കോടി മരങ്ങൾ നിർത്താൻ വങ്കാരി മാതായി മരം മുറിക്കുന്നതിനെതിരെ ജീവൻ പണയം വച്ച് സമരം ചെയ്ത ജൂലിയ ബട്ടർഫ്ളൈ എല്ലാം നമുക്ക് കാണിച്ചുതരുന്നത് പ്രകൃതി മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക്  എന്തുമാത്രം വിലപ്പെട്ടതാണെന്ന് കണ്ണുണ്ടായാൽ  പോരാ ഇതെല്ലാം കാണണം സംശയത്തോടെ നിരീക്ഷിക്കണം പഠിക്കണംഈ വിശ്വ വിദ്യാലയത്തിലെ ഓരോ അറിവും വിലപ്പെട്ടതാണ് എന്ന് അറിയിക്കുക നമ്മൾ ഓരോരുത്തരും ഓരോ മരങ്ങൾ വച്ചുപിടിപ്പിക്കുക ഭൂമിയിൽ മരങ്ങളുടെ വർദ്ധനവ് ഉണ്ടാകുന്നത് മൂലം ഓക്സിജന്റെ വർദ്ധിക്കുന്നുനാളെ പ്രപഞ്ചത്തിലെ കോടാനുകോടി ജീവജാലങ്ങളുടെ അന്ധകരല്ല സംരക്ഷകരായി മാറുകയാണ് വേണ്ടത് 

രോഗപ്രതിരോധം

മൂന്നാമതായി  രോഗപ്രതിരോധംനമ്മുടെ ജീവിതത്തിൽ അത്യന്തം ആവശ്യമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിചിക്കുൻഗുനിയ   പോയിട്ട് കുഷ്ഠം പ്ലേഗ് ഇങ്ങനെ അനവധി രോഗങ്ങൾ ഉണ്ടവിടെ പകരുന്ന രോഗങ്ങൾ ഉണ്ട് പകരാത്ത രോഗങ്ങൾ ഉണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുക രോഗം പ്രതിരോധിക്കാൻ വേണ്ടി കുട്ടികൾക്ക് നൽകേണ്ട വാക്സിനുകൾ നിർബന്ധമായും നൽകുക ഇന്ന് ലോകം വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് നമ്മുടെ തൊട്ടടുത്ത എത്തിയിരിക്കുന്നു നമ്മൾ തീർച്ചയായും ശുചിത്വം പാലിക്കണം പ്രവർത്തനമാണ് പല രോഗങ്ങൾക്കും കാരണമാകുന്നത് തുറന്നുവച്ചിരിക്കുന്ന ഭക്ഷണത്തിൽ ഈച്ചകൾവന്നിരിക്കുമ്പോൾ ശരീരത്തിനുള്ള ഉള്ള ബാക്ടീരിയ വൈറസ് ഫംഗസ് എന്നിവ ഭക്ഷണത്തിൽ കലരുകയും ആ ഭക്ഷണം കഴിക്കുമ്പോൾ രോഗികളായി മാറുകയും ചെയ്യുന്നു വെള്ളത്തിൽനിന്നും ഭക്ഷണത്തിലൂടെയും വായുവിലൂടെയും ജീവികൾ വഴിയും പലവിധ രോഗങ്ങൾ പടർന്നു പിടിക്കുന്നു.ഇങ്ങനെയുള്ള രോഗങ്ങൾ വരാതിരിക്കാൻ വേണ്ടി ഓടകൾ വൃത്തിയാക്കുക ചുറ്റുപാടുള്ള പുല്ലും പാഴ്ച്ചെടികളും വെട്ടി വൃത്തിയാക്കുക ചിരട്ട മുട്ടത്തോട് ചെടിച്ചട്ടി പാത്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുക അ പരിസ്ഥിതി ശുചിത്വം വ്യക്തി ശുചിത്വം പാലിക്കാൻ രോഗങ്ങളൊന്നും മനുഷ്യരിലേക്ക് അടിക്കില്ല മുഖേനയുള്ള രോഗങ്ങൾ വരുന്നത് തടയാൻ മലിനജലം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക കൊതുകുവല ഉപയോഗിക്കുക മോസ്കിറ്റോബാറ്റ് ഉപയോഗിക്കുക അ ഈച്ച മുഖേനയുള്ള രോഗങ്ങൾ വരാതിരിക്കാൻ വീടും പരിസരവും വൃത്തിയാക്കുക ഭക്ഷണം അടച്ചു സൂക്ഷിക്കുക ചപ്പുചവറുകൾ വലിച്ചെറിയാതെ ഇരിക്കുക ജലം ആഹാരം മുഖേന രോഗങ്ങൾ വരാതിരിക്കാൻ തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക ഭക്ഷണം കഴിക്കുന്നത് കൈ സോപ്പുപയോഗിച്ച് കഴുകുക ആഹാരം കഴിക്കാതിരിക്കുക ജലാശയങ്ങളിൽ പൗഡർ വായുവിലൂടെ രോഗം വരാതിരിക്കാൻ രോഗം വരാതിരിക്കാൻ രോഗബാധിതരായ അധികം സഹവസി ക്കാതിരിക്കുക

രോഗികൾ ഉപയോഗിക്കുന്ന പാത്രം വസ്ത്രം എന്നിവ ഉപയോഗിക്കാതിരിക്കുകരോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കൃത്യമായകഴിവ് നേടി കൊടുക്കുന്നതിനു വേണ്ടിയുള്ള കുറിപ്പുകളാണ് പ്രതിരോധകുത്തിവെപ്പുകൾ കൾ കുത്തിവെപ്പുകൾ എടുക്കൂ രോഗങ്ങളെ പ്രതിരോധിക്കാൻ കൃത്യമായ കഴിവ് ശരീരത്തിന് നേടി കൊടുക്കൂ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാക്കിയ ജൈവ പച്ചക്കറികൾ ധാരാളം കഴിക്കുക അതിനു വേണ്ടി നാം ഓരോരുത്തരും പച്ചക്കറിതൈകൾ വെച്ചുപിടിപ്പിക്കുന്നത് ശീലമാക്കൂ......

ദേവപ്രിയ
6 B എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം