എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/വാർത്തകൾ കേൾക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
വാർത്തകൾ കേൾക്കുമ്പോൾ

കോവിഡ്-19


ഈ കൊറോണ ലോക്ക്ഡൗൺ കാലത്താണ് നാം നമ്മുടെ വീട്ടുകാരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതും,അവരുമായി സമയം ചിലവഴിക്കുന്നതും.അല്ലെങ്കിൽ ഒന്നിനും നേരമില്ല.വളർന്ന് വന്ന് നാടിന്നഭിമാനമാകേണ്ട വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇന്ന് സൈബർ ലോകത്തിൽ മൊബൈലിന് അടിമകളായിരിക്കുകയാണ്.ആർക്കും വാർത്ത കേൾക്കാൻ ഇഷ്ടമല്ല,പുച്ഛമായിരുന്നു വാർത്തയോട്. എന്നാൽ ഈ മഹാമാരി വന്നതോടെ നമ്മുടെ ജീവിതമാകെ മാറി.എല്ലാവരും വാർത്ത കേൾക്കാൻ തുടങ്ങി,ആ ശീലം എന്നിലും ഉണർന്നു. ജനങ്ങൾ ആദ്യം ലോക്ക്ഡൗണുമായി സഹകരിച്ചിരുന്നില്ല എന്നത് വാർത്തയിലെ പ്രധാനവിഷയമായിരുന്നു.അക്കാലത്തിനിടയിൽ എപ്പോഴോ എന്റെ മനസ്സിൽ ഭീതിയുടെ നിഴൽ കടന്നുകൂടിയിരുന്നു. ദിവസങ്ങൾ നീങ്ങുംതോറും കൊറോണ എന്ന മഹാമാരി വർദ്ധിച്ചു വന്നു.ഒപ്പം എന്റെ ഉള്ളിലെ ഭീതിയും.ദിവസങ്ങൾ പതിയെ പതിയെ നീങ്ങി ജനങ്ങൾ ലോക്ക്ഡൗണിനോട് സഹകരിക്കാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ വാർത്ത കേൾക്കുന്നതിനിടയിൽ ആ വാർത്ത എന്റെ ശ്രദ്ധയിൽ പെട്ടത്. നമ്മുടെ സംസ്ഥാനത്ത് കൊറോണ എന്ന രോഗം ഭേതമായിക്കൊണ്ടിരിക്കുകയാണ്.അത് കേട്ടതും എന്റെ മനസ്സിന് ചെറിയൊരു ആശ്വാസം ലഭിച്ചു.നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് മുന്നോട്ട് പോയാൽ നമുക്ക് കൊറോണയെ അതിജീവിക്കാം എന്ന ആത്മവിശ്വാസം എന്നിലുണർന്നു.

"കൊറോണയെ ചെറുക്കാൻ ഭീതിയല്ല വേണ്ടത് ജാഗ്രതയാണ്"

അദീന ടി. വൈ
6 A എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം