എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/കോവിഡ് -19 എന്ന മഹാമാരി

കോവിഡ്-19 എന്ന മഹാമാരി

ഇന്ന് നമ്മുടെ ലോകമെബാടും നേരിടുന്ന ഒരു ദുരന്തം തന്നെയാണ് കോവിഡ് 19 എന്ന മഹാമാരി. ഇതിനെ നേരിടുവാനായി നമുക്ക് ശുചിത്വം അത്യാവിശ്യമായ ഒരു കാര്യം തന്നെയാണ്. പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും നമ്മൾ പാലിക്കേണ്ട കാര്യങ്ങളാണ്. നമ്മുടെ കൈകളും, ശരീരവും വൃത്തിയായി സുഷിക്കുന്നതിനോടൊപ്പം നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്ന് പടർന്നുപിടിച്ച രോഗമാണ് കോവിഡ് 19.ചൈനക്കാർ പക്ഷി മൃഗാദികളെ കൊന്നൊടുക്കി ഭക്ഷണമാക്കുന്ന കാലമാണിന്ന്. H.I.V aids രോഗം ചിമ്പാൻസി വഴിയാണ് പടർന്നത്, നിപ്പ എന്ന രോഗം വവ്വാൽ വഴിയും, ഇനാപേച്ചി വഴിയാണ് കോവിഡ് 19 പടരുന്നതെന്നാണ് 99%വും മായുള്ള കണ്ടത്തെൽ. ഇത് പടരുവാതിരിക്കാൻ നമുക്ക് വേണ്ടത് ജാഗ്രതയാണ്. ഇത് ശരീരത്തിൽ പടരുവാതിരിക്കുവാനായി രോഗ പ്രതിരോധം നമ്മൾ വർധിപ്പിക്കണം. ഇന്ന് മുതിർന്നവരേക്കാൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നത് കുട്ടികളാണ്. കൈകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് കുട്ടികൾ മുതിർന്നവരെ പറഞ്ഞു മനസിലാക്കുകയാണ്. ഇന്ന് മാധ്യമങ്ങളിൽ പ്രചരിച്ചുവരുകയാണ് കുട്ടികൾ ഇതിൽ എത്ര മാത്രം പ്രാധാന്യം നല്കുന്നുണ്ടെന്ന്. ഒരു രോഗവും പടർന്നുപിടിക്കുവാതിരിക്കുവാൻ വേണ്ടി നമുക്ക് വേണ്ടത് ശുചിത്വം തന്നെയാണ്. ഇത് കൊച്ചു കുട്ടികളിലും വൃദ്ധരിലുമാണ് പെട്ടന്ന് പടർന്നുപിടിക്കുന്നത്, അതുകൊണ്ട് മറ്റുള്ളവർ എടുക്കുന്നതിനെക്കാൾ കുടുതൽ കരുതൽ ഇവർ എടുക്കണം. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാത്തതിനാലാണ് ഈ രോഗം പടർന്നു ആയിരക്കണക്കിനതികം പേർ മരിക്കുവാൻ ഇടയായത്. ഈ കോവിഡ് രോഗത്തെ നേരിടാൻ ഭയമല്ല വേണ്ടത് ജാഗ്രതയാണ്

അഖില A
9A എൻ.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം