എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/കോവിഡ് ദിനങ്ങളിലെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് ദിനങ്ങളിലെ അവധിക്കാലം

മനുവിന് ഉറക്കം വന്നില്ല. കോവിഡ് ഇത്ര ഭയങ്കര രോഗമാണോ.സ്കൂളിന് ദീർഘകാലമായി അവധി.പരീക്ഷകളൊക്കെ നിർത്തിവച്ചു.ആരും വീടിനു പുറത്തിറങ്ങാൻ പാടില്ലന്നു പറയുന്നു.പ്രൈമറിക്ലാസ്സിൽ പഠിക്കുമ്പോൾ മുത്തശ്ശി ഉമ്മാക്കി വരണേ ഉ മ്മാക്കി വരണേ എന്നു പറഞ്ഞു പേടിപ്പിച്ചത് അവനോർത്തു.ഉണ്ടക്കണ്ണുകളും ക്രോന്തപ്പല്ലുകളുമുള്ള ഭീകരൻ ഉമ്മാക്കി രാത്രി പഠിക്കാതെയും ആഹാരം കഴിക്കാതെയും കിടന്നു ഉറങ്ങുന്നവരെയും അനുസരണക്കേടു കാട്ടുന്നവരെയും കഴുത്തു ഞെരിച്ച് കൊല്ലുമെന്നും രക്തം ഉൗറ്റി കുടിക്കുമെന്നു അവനെ പേടിപ്പിട്ടുള്ള കാര്യം അവനോർത്തു. ഉമ്മാക്കി ഉപദ്രവിക്കുമെന്ന് പേടിച്ച് പാതിരയോളം അന്നന്നത്തെ പാഠഭാഗങ്ങൾ പഠിച്ചു തീർത്ത കാര്യം അവന്റെ ഒാർമ്മയിലെത്തി.അവധി ദിവസമായതി നാൽ ഉച്ചയ്്ക്കു തന്നെ ഭക്ഷണം കഴിച്ച ശേഷം വീട്ടിലെല്ലാരും ഉറക്കമായി.ഇങ്ങനെ അവധി ദിവസങ്ങൾ ഒരിക്കലും കിട്ടിയിട്ടില്ല.ഒരു കണക്കിന് കോവിഡ് എന്ന ഭികരന് നന്ദി പറയുകയാണ് വേണ്ടത് .വീട്ടിലെല്ലാവരും ഉണ്ട് .ത്യശൂരിലെ ഹോസ്റ്റ ലിൽ താമസിച്ചിരുന്ന സർക്കാർ ജിവനക്കാരിയായ അമ്മ ഇപ്പോൾ കുറെ നാളായി വീട്ടിലുണ്ട്.ബിസിനസ്സുകാരനായ അച്ഛൻ ഏതൊരു അവധി ദിവസമായാലും സുഹ്യത്തുക്കളുമായി നാടുമുഴുവൻ അലഞ്ഞു നടക്കും ഒരവധിദിവസം പൊലും തന്നോ ടൊപ്പം ചെലവഴിക്കാറില്ല.അവൻ അരിശത്തോടെ ഒർമ്മകൾ അയവിറക്കി.അമ്മയും അച്ഛനും ജോലിയ്ക്ക് പോകുമ്പോൾ അമ്മൂമ്മയുടെ അരികിൽ നിർത്തിയിട്ടാണ് പോകുന്നത്.അച്ഛന്റെയും അമ്മയുടെയും അടുത്തുനിൽക്കുന്ന സ്വാതന്ത്ര്യം തനിക്ക് ത രാറില്ല.എന്തുകാര്യം ചെയ്താലും അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്നോക്കെ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും.എപ്പോഴും പറയുന്ന"അരുത്”എന്ന വാക്ക് അവനെ പ്രകോപിപ്പിച്ചു.അമ്മയെയും അച്ഛനെയും കാണുമ്പോൾ അമ്മൂമ്മയ്ക്ക് തന്നോട് വലിയ ഇഷ്ടം അവർ പോയി കഴിയുമ്പാൾ "ഹോ ഹോ വമ്പൻ കഴുതകൾ ആ തന്തയും തള്ളയും, അവർക്ക് ഇവനെ വേണ്ടെന്നെ, എന്റെ മുരുകാ ഇൗ മരമാക്രിയെ വൈകുന്നേരം വരെ ഇനി നോക്കണമല്ലോ, എന്നെയങ്ങു എടുത്തോണ്ട് പോണേ ഭഗവാനെ" ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ആ കിഴവിയുടെ തലമണ്ടയ്ക്ക് ക്രക്കറ്റ് ബാറ്റ് വച്ച് അടിക്കാ നാണ് തോന്നിയിട്ടുള്ളത് .പക്ഷെ മുത്തശിയായതുകൊണ്ടും അച്ഛന്റെ തല്ലു പേടിച്ചും അത് വേണ്ടെന്നു വയ്ക്കുക യാണ് ചെയ്തത്. ഇപ്പോൾ താനാഗ്രഹിച്ച എല്ലാവരും തന്റെ അരികിൽ അമ്മയും അച്ഛനും അനുജത്തിയും എല്ലാവരും ഇവിടെയുണ്ട്. അമ്മയാണെങ്കിൽ ഫെയ്സ് ബുക്കിലും വാട്ട്സ് അപ്പിലുമൊക്കെ വരുന്ന പുതിയ ഭക്ഷണങ്ങളും ‍‍ഡിഷുകളുമൊക്കെ കോവിഡ് കാലത്ത് പാചകം ചെയ്ത് തിന്നാനുള്ള ശ്രമത്തിലാണ്. ഇന്നലെ ഉണ്ടാക്കിതന്ന ക്യാരറ്റ് ഹൽവിയുടെ രുചി നാവിൽനിന്നും മാറിയിട്ടില്ല. കൂട്ടുകാർ പറഞ്ഞു തരുന്ന പുതിയ പലഹാര ങ്ങളെപ്പറ്റി പണ്ട് പറഞ്ഞാൽ അമ്മയക്ക് എന്നും എന്നോട് പുശ്ചം തന്നെ. "ഒാ അതോന്നും ഉണ്ടാക്കി ക്കൊണ്ടിരിക്കനുള്ള സമയം എനിക്കില്ല മോനൂ"ഇൗ പല്ലവി കേട്ടു മടുത്തു.ഇപ്പോൾ എല്ലാവരും അവന്നോട് സ്നേഹ മാണ്. സമീപന ങ്ങളൊക്കെ മാറി.കോവിഡ് ലോകം മുഴുവൻ നിറഞ്ഞിരുന്നെങ്കിൽ ഒരുപാടു ദിവസം അച്ഛന്റെ യും അമ്മയുടെയും അടുത്ത് നിൽക്കാമായിരുന്നു അവൻ നെടുവീർപ്പിട്ടു.അച്ഛന്റെ‍ ഇതുവരെ ഗൗരവം മാറിയിട്ടില്ല." എടാ ചെറുക്കാ കോവിഡ് കാരണം അവധികിട്ടിയതു പ്രയോജനപ്പെടുത്തണം അടുത്ത വർഷം നീ പത്തിലാണെന്ന കാര്യം മറക്കരുത് " ഒാ ഇൗ അച്ഛന്റെ ഒരു കാര്യം അവൻ പിറുപിറുത്തു.വലിയ വേദാന്തം പറയുന്ന അച്ഛൻ അതാ പോത്ത് പൊലെ കിടന്നുറങ്ങുന്നു.അവധി ദിവസമായതുകൊണ്ടാകണം അന്നത്തെ ദിവസം ഉച്ചമുതൽ എല്ലാവർക്കുംനല്ല ഉറക്കം.വീടിന് വെളിയിലിറങ്ങി അപ്പുറത്തെ കൂട്ടൻചേട്ടന്റെ കൂടെ കളിക്കാംഎന്നവൻ തീരുമാനിച്ചു. വാതിൽ തുറന്ന് പുറത്തേയ്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ മുത്തശിയുടെ ആക്രോശം പിന്നിൽ നിന്ന് "കേറി പോടാ അകത്ത് നായേ വെളിയില് മുഴുവൻ അണുക്കളാ വൈറസുകൾ വല്ലതും പറ്റി ഇവിടെ കിടന്നാൽ നിന്നെ നോക്കാൻ ഒരു നായും കാണില്ല അവസാനം ഞാൻ പറഞ്ഞേയ്ക്കാം".അവൻ പിൻമാറി. കതകടച്ചു വീടിനകത്ത് കയറി. ടെലിവിഷൻ മുന്നിലിരുന്നു.. ഏ ത് ചാനലിട്ടാലും കോവിഡ് ...ഭീകരദ്യശ്യങ്ങൾ ...ദാരുണകാഴ്ചകൾ...മരണ കാഴ്ചകൾ.അവൻ ഞെട്ടത്തെറിച്ചു.ടീ.വി.ഒാണാക്കാണ്ടായിരുന്നു. പെട്ടെന്ന് അന്തരീക്ഷം മേഘാവ്യതമായി .വീടീനുള്ളിലെയ്ക്ക് അരണ്ടവെളിച്ചം സന്ധ്യാസമയം പൊലെ. പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി"ടീ.വീ.ഒാഫാക്കി വച്ചിട്ടു പോടാ മഴവരുന്നതു കണ്ടില്ലേ. നിന്റെ കണ്ണുകണ്ടൂടെടാ കണ്ണിലെന്താ കുരുവോ? മുത്തശ്ശിയായിരുന്നു അത്. എന്നാൽ പിന്നെ മഴകണ്ടിട്ടു തന്നെ. ടീ.വി.ഒാഫാക്കി ആരും കാണാതെ വീടിന്റെ പിൻവാതിലിലൂടെ മുറ്റത്തെത്തി. വിസ്ത്യതമായ ആകാശത്തെയക്ക് നോക്കി. ആകാശം നിറയെ മേഘങ്ങൾ.കറുത്ത മേഘങ്ങളും വെളുത്ത മേഘങ്ങളും.വെളുത്ത മേഘങ്ങൾ പാണ്ഢവരും കറുത്ത മേഘങ്ങൾ കൗരവരും. കറുത്ത മേഘങ്ങൾ നിറയെ രോഗാണുക്കളാ യിരിക്കും പ്രത്യേകിച്ചും കോവി‍ഡ് വൈറസുകൾ. വെളുത്ത മേഘങ്ങൾ നിറയെ രക്താണുക്കൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധസേന. ക്രമേണ അന്തരീക്ഷത്തിൽ കറുത്ത മേഘങ്ങൾ കനം വച്ചു.അന്തരീക്ഷത്തിൽ മഴക്കാറ് നിഞ്ഞു. ഇല്ല വെളുത്ത മേഘങ്ങൾ ഒരിക്കലും തോൽക്കാൻ പാടില്ല.അവൻ കറുത്ത മേഘങ്ങളെ നോക്കി നലത്തു കിടന്ന കല്ലുപെറുക്കിയെറി‍ഞ്ഞു.എവിടെ നിന്നോ വലിയ മഴത്തുള്ളികൾ അവന്റെ ദേഹത്ത് വന്നു വീണു.പാണ്ഡവർ തോറ്റിരിക്കുന്നു ഇനി രക്ഷയില്ല.അവൻ അകത്തേയ്ക്കോടി കതകടച്ചു.വീട്ടിലെല്ലാവരം ഉറക്കം തന്നെ .മുത്തശ്ശിയൊഴികെ.അവർ പൂജാ മുറിയിൽ നാമജപത്തിലാണ്.എന്തായാലും ഉറങ്ങിക്കളയാം അച്ഛനെ കെട്ടിപ്പിടിച്ചു കിടന്നു.പുറത്ത് കനത്ത മഴ ,കറന്റ് പോയി.പുറത്തെ മിന്നലിന്റെ തീവ്ര പകാശം പൂജാമുറിയിലെ നിലവിളക്കിന്റെ വെളിച്ചത്തിന് ശക്തി വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.അവൻ നിദ്രയിലാണ്ടു.കോവിഡ് വൈറസുകൾ രക്തരഷസുകളെപ്പോലെ അവന് ചുറ്റും ന്യത്തം വച്ചു.അവൻ ഭയം വർദ്ധിച്ചു.ഭയം വന്നാൽ രാമനാമം ജപിക്കണം.ദുഷ്ടശക്തികൾ അകന്നു പോകും മുത്തശ്ശി പറഞ്ഞതോർത്തു.അവൻ ഉറക്കെ രാമനാമം ചൊല്ലാൻ തുടങ്ങി. പെട്ടന്നവൻ ആ കാഴ്ചകണ്ടു ഒരു ഗുഹയ്ക്കുള്ളിൽ ദുഷ്ടവൈറസുകൾ ചത്തു കുന്നുകൂടി കിടക്കുന്നു.രാമനാമത്തിന്റെ പ്രഭാവം കൊണ്ടാകും.എന്തായാലും ചത്ത വൈറസുകളെ വാരി മാറ്റി കളയാം.ഗുഹയുടെ രണ്ടു വാതിലും തുറന്നു കിടക്കുന്നു.രണ്ടു കൈകൊണ്ടും വാരിക്കളഞ്ഞേയ്ക്കാം.രണ്ടു വാതിലിനുള്ളിലും കൈകടത്തി വേഗത്തിൽ വൈറസുകളെ വാരി തുടങ്ങി.ചാകാതെ കിടന്ന ഒരു വൈറസ് അവന്റ തുടയിൽ കടിച്ചു.അവന് നല്ലതു പൊലെ വേദനിച്ചു.വീണ്ടും കടിച്ചപ്പോൾ വീണ്ടും വേദനിക്കുന്നു.”ആരുമില്ലേ ഇവിടെ എല്ലാവരും നട്ടുച്ചയ്ക്ക് കിടന്നുറങ്ങുന്നോ. ഇൗ ചെറുക്കനെ ആരെങ്കിലും വിളിച്ചു കൊണ്ടുപോ ദൂരെ എവിടെയെങ്കിലും ചെന്ന് കിടക്കാൻ പറ.ഇവൻ എന്റെ മൂക്കിന്റെ രണ്ടു ദ്വാരത്തിലും വിരൽ കുത്തിക്കയറ്റി എന്റെ മൂക്ക് നന്നായി മുറിഞ്ഞു" സ്വപ്നത്തിൽ അച്ഛന്റെ നാസാഗഹ്വങ്ങളെയാണ് ഗുഹയായി കരുതി ചത്ത വൈറസുകളെ വാരിയത്. വേദനിച്ച അച്ഛന്റെ ദ്യേഷ്യം പൂണ്ട അടിയുടെ വേദനയാണ് അവന്റെ തുടയിൽ അനുഭവപ്പെട്ടത്.അവൻ മറ്റൊരു മുറിയിൽ ഒറ്റയ്ക്ക് പോയി വിണ്ടും നാമം ജപിച്ചു മൂടി പുതച്ചുകിടന്നു.

ഗൗതം.ജി.എസ്സ്.
9A എൻ.എസ്സ്.എസ്സ്.ഹൈസ്ക്കൂൾ ,ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം