എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/പോരാട്ടവീഥിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടവീഥിയിൽ

 
വെളിച്ചമേ നീ എവിടെയീ ലോകത്തു
കൂരിരുട്ടിൻ കൂരമ്പിൻ മുന യിലോ നാം,
വിജനമീ വഴിയോര വീഥികൾ
എവിടെങ്ങു പോയൊരാ ജനജീവിതം, ദുസ്സഹം!
കാർന്നുതിന്നുന്നു, കാലംഭയക്കുന്നു
ഭീതിയാളുന്ന കണ്ണുകൾ സർവ്വവും!
മാനവരാശിയെ മണ്ണിൽ കുഴിച്ചിടാൻ
കച്ചകെട്ടുന്നൊരു വൈറസു വന്നിതാ,
ഭൂഗോളമിന്നവൻതൻ കൈക്കുള്ളിലോ?
മണ്ണും മനുഷ്യനും ഇന്നിതാ ചേരുന്നുവീ
പരമാണു തൻ മാന്ത്രിക വിദ്യയിൽ.
തോൽക്കുകയില്ല, നാം പോരാടുമെന്നെന്നും,
ഈ ലോകജാലകം കാത്തുസൂക്ഷിച്ചിടാൻ.
മാനമെങ്ങും മേഘാവൃതമെങ്കിലും
അകലെയല്ലയീ അരുണവർണ്ണങ്ങളും.
മണ്ണും മനുഷ്യനും, മരവും മരുഭൂമിയും
ഒന്നിച്ചു നിന്നിതാ യുദ്ധത്തിലാണ്ടു പോയ്‌ !
വിശ്രമമില്ലാതെ പായുന്നു ഡോക്ടർമാർ,
ആതുരാലയങ്ങളിൽ തിക്കും തിരക്കുമോ?
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനുമല്ല നാം
ഒന്നാണു നാമിന്നു പോരാട്ട വീഥിയിൽ.
യുദ്ധം ജയിച്ചിടും !
യുവ സൂര്യനുദിച്ചിടും !
വെളിച്ചമേ നീ എവിടെയീ ലോകത്തു
ഭൂമിയെ കാക്കാൻ സമയമാകുന്നിതാ !
എന്ത് ജീവിതം, എന്തെന്തു സൗഹൃദം !
എല്ലാം നശിപ്പിച്ചു വൈറസു വന്നിതാ,
കാലചക്രമേ പിന്നോട്ടു പോകുമോ
കാത്തിരിപ്പിന്നറുതി വരുത്തുമോ?
യുദ്ധം ജയിച്ചിടും, യുവ സൂര്യനുദിച്ചിടും.
വെളിച്ചമേ നീ എവിടെയീ ലോകത്തു ഭൂമിയെ
കാക്കാൻ സമയമാകുന്നിതാ.
പോരാട്ടവീര്യവും ധൈര്യവും ചോരാതെ
മുന്നോട്ടുതന്നെ നാമിനിയും നടന്നിടും.
നാടുമോർത്തിടും, നാട്ടാരു മോർത്തിടും
വിജയഗാധകൾ ചരിത്രമായ് വാഴ്ത്തിടും.
വെളിച്ചമേ നീ എവിടെയീ ലോകത്തു
കൂരിരുട്ടിൻ കാരമ്പിൻ മുനയിലോ നാം.
വിജനമീ വഴിയോര വീഥിയികൾ
ജനഹൃദയങ്ങളോ പോരാട്ട വീഥിയിൽ... !!!


               
 

കാർത്തിക ആർ എസ്
പ്ലസ് ടു സയൻസ് എൻ എസ് എസ് എച് എസ് എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത