എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ/അക്ഷരവൃക്ഷം/കോവിഡ്-19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് -19 എന്ന മഹാമാരി

                   കോവി‍ഡ്-19 എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന കൊറോണ വൈറസ് ലോകത്താകെ പടർന്ന‍ു പിടിക്ക‍ുന്ന ഈ അവസരത്തിൽ ജനങ്ങൾ ഭാവിയെ ക‍ുറിച്ചോർത്ത് വേവലാതിപ്പെട‍ുകയാണ്.ഈ  മഹാമാരിയെ പിടിച്ച‍ുകെട്ടാൻ ഒര‍ു മര‍ുന്ന‍ും ഇത‍ുവരെ കണ്ട‍ുനപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് എല്ലാവരേയ‍ും ആശങ്കപ്പെടുത്ത‍ുന്നത്. അതിനാൽ ഈ അസ‍ുഖം പരമാവധി മറ്റ‍ുള്ളവരിലേക്ക് പകരാതിരിക്ക‍ാൻ സാമ‍ൂഹിക അകലം പാലിക്ക‍ുക, കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നന്നായി കഴ‍ുക‍ുക,പ‍ുറത്ത‍ു പോക‍ുമ്പോൾ മാസ്ക് ഉപയോഗിക്ക‍ുകയ‍ും ചെയ്യണം  .ത‍ുടർച്ചയായ ത‍ുമ്മൽ ,പനി,എന്നീ രോഗലക്ഷണങ്ങളോടെ ത‍ുടങ്ങുന്ന ഈ രോഗം മ‍ൂർച്ചിച്ച് ശ്വസം കിട്ടാതെ മരണമടയുന്നതായിട്ടാണ്  കാണപ്പെട‍ുന്നത് . പ്രതിരോധശേഷി ക‍ുറയ‍ുന്ന അറ‍ുപത‍ു വയസ്സിന‍ു മ‍ുകളില‍ുളളവരിലാണ്  മരണം സംഭവിക്ക‍ുന്നത്.
                  ചൈനയിലെ വ‍ുഹാനിൽ നിന്ന‍ു ത‍ുടങ്ങി ലോകം മ‍ുഴ‍ുവൻ വ്യാപിച്ച  ഈ   മഹാമാരിമൂലം അമേരിക്കയില‍ും, സ്പെയിനിലും, ഇറ്റലിയില‍ും , ജർമ്മനിയിലും ,ഫ്രാൻസിലും,ചൈനയില‍ും ,ഇറാനിലും,ഇംഗ്ലണ്ടിലുമെല്ലാം,ദിനംപ്രതി മരിക്ക‍ുന്ന ആള‍ുകൾക്ക‍ു കണക്കില്ല  .  ഒര‍ു ലക്ഷത്തിലേറെ ആള‍ുകൾ  മരണമട‌ഞ്ഞ‍ു. വിദേശത്ത‍ുനിന്ന‍ു വന്നവരിലൂടെ നമ്മുടെ ഇന്ത്യയില‍ും ഈ രോഗമെത്തി . കേരളത്തിലാണ് നമ്മുടെ രാജ്യത്ത് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്ര,മധ്യപ്രദേശ്, ഗ‍ുജറാത്ത്,ഡൽഹി,തെലങ്കാന,പ‍‍‌‌ഞ്ചാബ്,തമിഴ്‍നാട് ,രാജസ്ഥാൻ,കർണാടക,ആന്ധ്രാപ്രദേശ്,പശ്ചിമബംഗാൾ,ഉത്തർപ്രദേശ്  എന്നിവിടങ്ങളില‍‍ും കോവിഡ് ബാധിതരുണ്ട്.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പടുന്നത്.ഇന്ത്യയിൽ മരണം 300 കടന്ന‍ു .കേരളത്തിൽ കോവിഡ് മരണം  3 പേർ മാത്രമാണ്.കേരള‍ം കേവിഡിനെതിരെ ശക്തമായി പ്രതിരോധിക്കുകയ‍ും സർക്കാരിന്റെ  "Break the Chain”   എന്ന പദ്ധതിയിൽ എല്ലാ ജനങ്ങളും  പങ്കാളികളാവ‍ുകയ‍ും ചെയ്‍തത‍‍ു കൊണ്ടാണ്  ഇതിത്രയ‍ും ക‍ുറയാൻ കാരണമായത്. 

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചറുടെയും സേവനത്തിന് മുന്നിൽ നാം നമിക്കണം.അവർ ചെയ്യ‍ുന്ന സേവനവും ആരോഗ്യപ്രവർത്തകര‍ും നിയമപാലകര‍ും ചെയ്യുന്ന പ്രവർത്തനത്തിലൂടെയ‍ുമാണ് സമൂഹ വ്യാപനത്തിലൂടെ പകര‍ുന്ന ഈ കോവിഡിനെ ഒര‍ു പരിധിവരെ പിടിച്ച‍ു കെട്ടാൻ കഴിഞ്ഞത് . പ്രധാനമന്ത്രിയ‍ുടെ ആഹ്വാന പ്രകാരം നടത്തിയ Lockdown ണിലൂടെ ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്നുണ്ടെങ്കിലും ഈ രോഗത്തിന്റെ വ്യാപനം കുറയ്കാൻ കഴി‍ഞ്ഞു. കോവിഡ്-19 പ്രതിരോധമരുന്നായി ഹൈഡ്രോക്സിക്ലോറോക്വിൻ(HCQ) ആണ് ഇപ്പോൾ ഉപയോഗിച്ചുകോണ്ടിരിക്കുന്നത്.ഇത് മലേറിയ അസുഖത്തിനുകോടുക്കുന്ന മരുന്നാണ്.ഇതിലൂടെ ‍ധാരാളം ആളുകൾ രോഗമുക്തി നേടി.HCQ ഉണ്ടാക്കുന്നതിനാവിശ്യമായ അസംസ്ക്രതവസ്തുക്കൾ കയറ്റിയയക്കുന്നത് ഇന്ത്യയിൽ നിന്നാണ്.കോവിഡ് ഭേദമായവരുടെ നിരക്കിൽ കേരളം ലോകശരാശരിയേക്കാൾ ഏറെ മുന്നിലാണ്.തൃശ്ശ‍ൂരിലുളള ഒരു വിദ്യാർത്ഥി ചൈനയിൽനിന്ന് വന്നതിലൂടെയാണ് ആദ്യഘട്ടം എത്തിയത്.പിന്നീട് ഇറ്റലിയിൽ നിന്ന് വന്നവരിലാണ് രണ്ടാമതായി റിപ്പോർട്ട് ചെയ്തത്.കേരളത്തിൽ ഏറ്റവ‍ും കൂട‍ുതൽ കോവി‍ഡ് രോഗികൾ ഉളളത് കാസർഗോഡ് ജില്ലയിലാണ്.

                                                                                    "പൊര‍ുതാം വിജയിക്കാം
                                                                             കോവിഡിനെ നമുക്ക് ത‍ുരത്താം"


ദേവനന്ദ.പി
4 എ , എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ ,
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം