എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ/അക്ഷരവൃക്ഷം/പ്രകൃതി ഇല്ലെങ്കിൽ നാമില്ല
പ്രകൃതി ഇല്ലെങ്കിൽ നാമില്ല
പ്രകൃതി നമ്മുടെ വരദാനമാണ്. പ്രപഞ്ചവും എല്ലാ പ്രതിഭാസങ്ങളെയും ഉൾക്കൊള്ളുന്നതാണ് നമ്മുടെ പ്രകൃതി.മനുഷ്യൻ മനുഷ്യനെ തന്നെ പേടിച്ച ഒരു കാലഘട്ടം ഇതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല.പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും ഈ ഭൂമിയിൽ ഉപേക്ഷിച്ച് മാലിന്യകൂമ്പാരമാക്കി മാറ്റുന്ന മനുഷ്യർ സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ ഒരു കച്ചവടച്ചരക്കാക്കി മാറ്റുമ്പോൾ ആരും അറിയുന്നില്ല.പ്രകൃതി നമ്മെ ഒരു ചെറിയ വൈറസു പോലുള്ള മഹാമാരികൾ നമുക്ക് സമ്മാനിക്കുമെന്നുള്ളത്.അവിടെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ചിന്തിക്കുന്നില്ല.പ്രകൃതിക്കു മുൻപിൽ എല്ലാവരും ഒരു പോലെ. ഒരിക്കൽ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പറയുകയുണ്ടായി,നിനക്ക് വേണ്ടതെല്ലാം നിന്നിലും നിനക്കുചുറ്റിലും തന്നിട്ടുണ്ട് എന്നാൽ അതൊന്നും അറിയാതെ മനുഷ്യൻ പണത്തിനും സമ്പത്തിനും വേണ്ടി രാപ്പകലില്ലാതെ സ്വന്തം ശരീരം പോലും നോക്കാതെ ഓടി നടന്ന മനുഷ്യർക്ക് കാലം തെളിയിച്ചു കൊടുത്തു പണമല്ല ശരീരം തന്നെയാണ് പ്രധാനമെന്ന്. മനുഷ്യരുടെ ആർത്തിയെ കുറിച്ച് പൂന്താനം തന്റെ കവിതയിലൂടെ വ്യക്തമാക്കിയത് സത്യമായി തീർന്നിരിക്കുന്നു നമ്മുടെ ചുറ്റിലുമുള്ള ഓരോ ചെറിയ നീരുറവയും വറ്റാതെയും ഈ ഭൂമിയിലുള്ള വിഭവങ്ങളെ മലിനമാക്കാതെയും കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. അതുകൊണ്ട് ഇനിയെങ്കിലും ഓർക്കുക പ്രകൃതി തരുന്ന വരദാനങ്ങൾ നമുക്ക് മാത്രമല്ല ഇനി വരും തലമുറകൾക്കും മറ്റു ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം