എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

“എടാ,കുഞ്ഞാപ്പു ആ നിൽക്കുന്ന പ്ലാവും കൂടി വെട്ടിയേക്ക് "ഇത് അപ്പുറത്തെ വീട്ടിലെ മരം വെട്ടുകാരൻ ഷക്കീർ ചേട്ടൻെറ വാക്ക‍ുക്കളാണ്.വെറുതെ നിൽകുന്ന മരത്തെ വെട്ടി കാശാക്ക‍ുകയാണ് അയാളുടെ പ്രധാന ജോലി.സ്വന്തം വീട്ടിലെ മരങ്ങളെല്ലാം തീർന്നപോൾ തൊട്ടടുത്ത വീട്ടിലെ മരങ്ങളിലേക്കാണ് അയാളുടെ നോട്ടം.ഒരിക്കൽ ഞങ്ങളുടെ വീട്ടിലേക്ക‍ും അയാളെത്തി.

വീടിന‍ുമ‍ുന്നിൽ നിൽക്കുന്ന പ്ലാവിനെ നോക്കിക്കൊണ്ട് ഷക്കീർചേട്ടൻ പറഞ്ഞു,ഓ എന്നാ പൊക്കമാണെന്നേ ഈ പ്ലാവിന് അയ്യോ! ഇത് ഉറഞ്ഞ് നിൽക്ക‍ുവാണലോ,?നമുക്കിതൊന്ന‍ു വെട്ടിയാലോ ചേട്ടാ?.ഷക്കീറിൻെറ ചോദ്യം കേട്ടപോൾ അച്ഛൻ എന്നെയൊന്ന് നോക്കി .അതിന് കാരണമുണ്ട്.വർഷങ്ങളായി അമ്മച്ചിപ്ലാവിനെ നോക്കിയിരുന്നത് ഞാനാണ്.എൻെറ ഏറ്റവും വലിയ സുഹൃത്തും അവനായിരുന്നൂട്ടൊ,എൻെറ ക‍ുഞ്ഞണ്ണാൻ,അവൻെറ വീടും അമ്മച്ചിപ്ലാവാണ്. അമ്മച്ചിപ്ലാവിനെയെങ്ങാനും വെട്ടിയാൽ അവൻ എന്നേ വിട്ടുപോകില്ലേ.......

അടുത്ത ദിവസം ഷക്കീർ ചേട്ടൻ ഞങ്ങളുടെ വീടിന‍ു മ‍ുന്നിൽ നിൽക്കുകയായിരുന്നു.മരത്തിൻെറ നീളവും വണ്ണവും നോക്കി വില നിശ്ചയിക്കുകയായിരുന്നു അയാൾ.അവസാനം ധൈര്യമെല്ലാം സംഭരിച്ച് ‍ഞാൻ ഷക്കീർ ചേട്ടൻെറ മ‍ുന്നിൽ ചെന്ന‍ു."ചേട്ടാ, മരങ്ങള‍ും നമ്മളെപ്പോലെ ജീവന‍ുള്ളവയല്ലേ?നമ്മ‍ുക്ക് വയസ്സായാൽ നമ്മളെ കൊല്ല‍ുകയാണോ ചെയ്യ‍ുന്നത് ?" ഇത് കേട്ടപ്പോൾ ഷക്കീർ ചേട്ടൻ ഒന്ന‍ും പറയാതെ തിരിച്ച‍ു പോയി.അന്ന‍ു വൈക‍ുന്നേരം അയാൾ എൻെറട‍ുത്ത് വന്ന് ഒര‍ു പ്ലാവിൻതൈ തന്നിട്ട് പറ‍‍ഞ്ഞ‍ു...നീ എൻെറ കണ്ണ‍ുത‍ുറപ്പിച്ച‍ു ഇത് നിനക്ക‍ുള്ള‍ സമ്മാനമാണ്..............

പാർത്ഥീവ്.കെ.സ‍ുജീവ്
5 എസ്.സി.എം.വി.ജി.യ‍ു.പി.എസ്. ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ