എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ വൈറസ് പരത്ത‍ുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ അക്ഷരാ‍ർത്ഥത്തിൽ ലോക്ക് ഡൗൺ ആക്കിയിരിക്കുകയാണ്.ഭ‍ൂമിയിൽ സ്വാഭാവികജനവാസമ‍ുള്ള എല്ലായിടത്ത‍ും കോവിഡ് 19 എത്തിക്കഴി‍‍ഞ്ഞ‍ു.ഏപ്രിൽ 20വരെയ‍ുള്ള കണക്കന‍ുസരിച്ച് 210ലേറെ രാജ്യ‍ങ്ങളിലായി ഇരുപത്തിനാല് ലക്ഷത്തിലേറെ രോഗികൾ...ഒര‍ുലക്ഷത്തിഅറ‍ുപത്തിഏഴായിരത്തിലേറെ മരണം....കണക്ക‍ുകൾ നാൾക്ക‍ുനാൾ പെര‍ുക‍ുകയാണ്.

ചൈനയിലെ വ‍ുഹാനിൽ നിന്ന് പൊട്ടിപ്പ‍ുറപ്പെട്ട കോവിഡ് 19 രോഗത്തെത‍ുട‍ർന്ന് ജന‍ുവരി 30 ന് തന്നെ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച‍ു.2003ൽ ചൈനയിൽ തന്നെ ഉത്ഭവിച്ച സാർസിനോട് സാമ്യമ‍ുള്ളതാണ് ഇപ്പോഴത്തെ കൊറോണ വൈറസ്.സാധാരണ പകർച്ചപനി പോലെയ‍ുളള രോഗം തന്നെയാണ് കോവിഡ് 19. പനി,ച‍ുമ,ശ്വാസതടസ്സം ത‍ുടങ്ങിയവയാണ് രോഗത്തിൻെറ പൊത‍ുവായ ലക്ഷണങ്ങൾ.രോഗം ഗ‍ുരുതരമായാൽ ന്യ‍ുമോണിയ,കട‍ുത്ത ശ്വാസതടസ്സം ത‍ുടങ്ങിയവ അന‍ുഭവപ്പെട‍ും.ശ്വസനകണങ്ങളില‍ൂടെയാണ് കോവിഡ് 19 ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകര‍ുന്നത്.

കോവിഡ് 19 ഒര‍ു വൈറസ് രോഗമായതിനാൽ ശരിയായ മര‍ുന്ന് ഇത‍ുവരെ കണ്ട‍ുപിടിച്ചിട്ടില്ല.ഈ ചികിൽസയില്ലാ രോഗത്തെ ഭയന്നാണ് ഇന്ന് കരയ‍ും കടല‍ും ആകാശവ‍ും ഒര‍ുമിച്ച് വാതിലടച്ചിരിക്കുന്നത്.ഇത്തിരിയില്ലാത്ത ഈ വൈറസിന‍ു മ‍ുന്നിൽ ലോകം പകച്ച‍ുനിൽക്ക‍ുകയാണ്. ഇവിടെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

സാമ‍ൂഹ‍ികഅകലം പാലിച്ച് വ്യക്തിശ‍ുചിത്വത്തില‍ൂടെ നമ‍ുക്ക് കോവി‍ഡിനെ പ്രതിരോധിക്കാം. സോപ്പ‍ും വെള്ളവും ഉപയോഗിച്ച് ഇടയ്‍ക്കിടെ കൈകൾ കഴ‍ുക‍ുക,സാനിററസർ ഉപയോഗിക്കുക, മാസ്‍ക്ക് ഉപയോഗിക്കുക ത‍ുടങ്ങി രോഗപ്രതിരോധത്തിനായി ആരോഗ്യവക‍ുപ്പ‍ും ഗവൺമെൻെറ‍ും നൽക‍ുന്ന നിർ‍ദേശങ്ങൾ പാലിച്ച‍ുകൊണ്ട് കൊറോണയ്‍ക്കെതിരെ നമ‍ുക്ക് വൻമതിൽ പണിയാം...ഭയമല്ല ജാഗ്രതയാണ് വേണ്ടത്.......

അൽന മേരി യേശ‍ുദാസ്
4 B എസ്.സി.എം.വി.ജി.യ‍ു.പി.എസ്. ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം