എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/കാട്

Schoolwiki സംരംഭത്തിൽ നിന്ന്
കാട്

കാടിനരികിലെ കൊച്ചു ഗ്രാമമായിരുന്നു അപ്പ‍ുവിൻേറത്.തൻെറ കൊച്ചുഗ്രാമത്തിൻെറ സൗന്ദര്യവും പ്രതീക്ഷയുമായിരുന്നു അവൻെറ വിദ്യാലയം.അപ്പുവിന് ഏറെ ഇഷ്ടമുള്ളതും അവൻെറ വിദ്യാലയവും അവിടുത്തെ കൂട്ടുകാരുമായിരുന്നു.അങ്ങനെയിരിക്കെ ഒരു നാൾ ആ സന്തോഷവാർത്ത അപ്പുവിൻെറ കാതുകളിലുമെത്തി.വിദ്യാലയത്തിൽ നിന്ന് പഠനയാത്ര പോകുവാൻ തീരുമാനിച്ചിരിക്കുന്നു.അപ്പുവിൻെറയും കൂട്ടുകാരുടേയും സന്തോഷത്തിന് അതിരുകളിലായിരുന്നു.

പഠനയാത്ര ഗ്രാമത്തിനടുത്തുള്ള കാട്ടിലേക്കായിരുന്നു.കാടിനെ അറിയുക എന്നതായിരുന്നു ആ യാത്രയുടെ ലക്ഷ്യം.അങ്ങനെ ആ സുദിനം വന്നെത്തി.അപ്പുവും കൂട്ടരും അന്ന് നേരത്തെ തന്നെ എത്തിയിരുന്നു.വാഹനത്തിൻെറ അരിക് ജാലകത്തിനടുത്തുതന്നെ അപ്പു സ്ഥാനം പിടിച്ചു.തെങ്ങും മാവും വാഴകളുമെല്ലാം പിന്നിലേക്കോടുന്നത് അമ്പരപ്പോടെ അവൻ ആസ്വദിച്ചു.പുറത്തെക്കാഴ്ച്ചകൾ അതിമനോഹരമായിരുന്നു.മോഹനൻമാഷിൻെറ ഘനഗംഭീരശബ്ദം അപ്പുവിൻെറ കാഴ്ച്ചകളെ തൽക്കാലത്തേയ്ക്ക് തടസപ്പെടുത്തി. നാം കാടിനുള്ളിലേയ്ക്ക് കടയ്ക്കുകയാണ്...എല്ലാവരും വരിയായ് നടക്കണം...വെറുതേ നടന്നാൽ പോരാ കാഴ്‍ച്ചകൾ കണ്ടു നടക്കണം...മാഷിനെ അനുസരിച്ച് ക‍ുട്ടികൾ നിരനിരയായ് നടന്നു തുടങ്ങി. അവർക്ക് മ‍ുന്നില‍ും പിന്നില‍ുമായ് അധ്യാപകര‍ും.

പ്രകൃതിയ‍ുടെ വിസ്മയിപ്പിക്കുന്ന കാഴ്‍ച്ചകൾ കണ്ട് അമ്പരന്ന് നടക്ക‍ുമ്പോഴാണ് അപ്പ‍ു അത് ശ്രദ്ധിച്ചത്.വിചിത്രമായ ഒര‍ു പ‍ൂമ്പാറ്റ...പച്ചയും ആകാശനീലയും ക‍ൂടിക്കലർന്നനിറവും പക്ഷികളേക്കാളും വലിയ ഒരു വാല‍ുമ‍ുള്ള ഒര‍ു വിചിത്ര പ‍ൂമ്പാറ്റ.അതിൻെറ ഭംഗിയിൽ ആകൃഷ്‍ടനായ അപ്പു അതിൻെറ പിന്നാലെ പോയി കാടിൻെറ ഉള്ളിലെത്തി.ക‍ൂട്ടം തെറ്റിയെന്നറിഞ്ഞ് പേടിച്ച് വിറച്ച് തിരിച്ച് പോകുവാൻ നോക്ക‍ുമ്പോൾ അവൻ ഒര‍ു ശബ്‍ദം കേട്ട‍ു...ഒര‍ു ഭയാനക ശബ്‍ദം...അവൻ എങ്ങോട്ടെന്നറിയാതെ ഓടി.ഓടിയോടി അപ്പു വിശാലമായ ഒര‍ു തടാകത്തിനട‍ുത്തെത്തി.അതിൽ നിറയെ തെളിനീരായിരുന്നു.അപ്പു അതിൽ നിന്ന് തൻെറ ദാഹം ശമിപ്പിച്ചു.അപ്പോഴാണ് അപ്പുവിനെ ഞെട്ടിച്ചുകൊണ്ട് ഒരു മ‍ുതല തൻെറ ഭീമൻ വായ തുറന്ന് ജലത്തിന് മുകളിലേക്ക് ഉയർന്നത്.അമ്മേ........അവൻ ആർത്തുവിളിച്ചു..കണ്ണ് തുറന്നപ്പോൾ തനിക്കുച്ചുറ്റും അമ്പരപ്പോടെ നിൽകുന്ന അമ്മയേയും അനുജത്തിയേയും കണ്ട് അപ്പു വിസ്‍മയിച്ചു.താൻ കണ്ടത് ഒരു സ്വപ‍്നമാണെന്ന് തിരിച്ചറിയാൻ അവൻ പിന്നേയും കുറേ സമയമെടുത്തു....

ആകാശ് യേശ‍ുദാസ്
6 D എസ്.സി.എം.വി.ജി.യ‍ു.പി.എസ്.ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ