എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/പുതിയ പാoങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ പാoങ്ങൾ

ലോക് ഡൗണാണ്. കളിക്കാൻ ആരുമില്ല. അൽപസമയം മുറ്റത്ത് സൈക്കിൾ ചവിട്ടാം.കുട്ടൻ പുറത്തിറങ്ങി. അപ്പോഴാണ് മാവിൻ കൊമ്പിൽ രണ്ട് പക്ഷികൾ സംസാരിക്കുന്നത് അവൻ ശ്രദ്ധിച്ചത്.ഒരു പക്ഷി പറഞ്ഞു." കൊറോണ വന്നതുകൊണ്ട് കുറെയൊക്കെ നല്ലതു തന്നെ. എന്തൊരു ശാന്തത. എവിടെയും ചുറ്റിപ്പറക്കാം. ശുദ്ധവായു ശ്വസിച്ചു കൊണ്ട് കറങ്ങി നടക്കാം." "ശരിയാ.ഇപ്പോൾ നമ്മുടെ പ്ര ക്യതി തന്നെ എത്ര മാറി..മനുഷ്യരെ പേടിക്കാതെ അവരുടെ ശല്യമില്ലാതെ ഇത്ര സുഖമായി കഴിഞ്ഞ കാലം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല".മറ്റേ പക്ഷി പറഞ്ഞു.

.ഇതു കേട്ടപ്പോൾ കുട്ടന് ദേഷ്യം വന്നു. അവൻ പറഞ്ഞു "എന്തു ദുഷ്ടൻമാരാ നിങ്ങൾ. എത്ര മനുഷ്യരാ മരിച്ചു കൊണ്ടിരിക്കുന്നത്? ഒന്നു പുറത്തിറങ്ങാൻ പോലുമാവാതെ ഞങ്ങൾ വിഷമിക്കുന്നത് കാണുന്നില്ലേ? അപ്പോഴാണോ നിങ്ങൾക്കു സുഖം?"

അതുകേട്ട മാവ് പറഞ്ഞു. "കുട്ടാ,നിങ്ങൾ മനുഷ്യർ മാത്രമാണ് പ്രകൃതിയെ ഇങ്ങനെ ദ്രോഹിക്കുന്നത്. വേറെ ഒരു ജീവിയും പരിസ്ഥിതിയെ മറന്നു പ്രവർത്തിക്കാറില്ല. ഇത് പ്രകൃതി നിങ്ങൾക്കു തരുന്ന തിരിച്ചടിയാണ്. ഇതിലൂടെയെങ്കിലും നിങ്ങൾക്ക് തിരിച്ചറിവ് വരണം.കണ്ണിൽ കാണാൻ സാധിക്കാത്ത ചെറു ജീവികൾക്ക് പോലും നിങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ സാധിക്കും. നിങ്ങൾ ഈ ഭൂമിയിൽ ഒന്നുമല്ല."

കുട്ടന്റെ മനസ്സിൽ പല ചിന്തകളും ഉണ്ടായി. അവൻ പറഞ്ഞു. "നിങ്ങൾ പറഞ്ഞത് ശരിയാ. തീർച്ചയായും മനുഷ്യർ പുതിയ പാഠങ്ങൾ പലതും പഠിക്കുകയായിരിക്കും."

സജത .പി കെ.
5A പുഴാതി എസ്.വി. എൽ.പി.സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ