എസ് വി എച്ച് എസ് പാണ്ടനാട്/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെ ഒരു അവധി കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിൻ്റെ ഒരു അവധി കാലം

കളിയും ചിരിയും ആളും ആരവവും ഉത്സവങ്ങളും ഒന്നും ഇല്ലാത്ത ജീവിതത്തിലെ ആദ്യ അവധി കാലം .മുഖം നോക്കി ഒന്ന് മിണ്ടാനും അടുത്ത് ചെന്ന് വിശേഷം ചോദിക്കാനും എന്തിന് കൈകോർത്തൊന്ന് നടക്കുവാൻ പോലും ഉള്ള മനുഷ്യൻ്റെ സർവ സ്വാതന്ത്ര്യത്തിന് വെല്ലു വിളിയായി മാറിയ മഹാമാരിയാണ് ഇന്നീ ഭൂമിയിൽ വാഴുന്നത് . തിരക്കുകളാൽ സമ്പന്നമായിരുന്ന നഗരങ്ങളും, മൈതാനങ്ങളും, പൊതു നിരത്തുകളും ഇന്ന് ശാന്തമാണ് .അടച്ചിട്ട ആരാധനാലയങ്ങളിൽ ദൈവങ്ങൾ പോലും ഒറ്റപെട്ടു പോയ കാലം .എങ്കിലും ആ നിശബ്ദദകൾക്കിടയിൽ അങ്ങിങ് മുഖാവരണം അണിഞ്ഞ ആൾരൂപങ്ങൾ പ്രത്യക്ഷമാകാറുണ്ട് .മനുഷ്യൻ ഭൂമിയിൽ തന്നെയുണ്ട് എന്ന് ഓർമിപ്പിക്കുവെന്നോണം അവർ പ്രത്യക്ഷവും അപ്രത്യക്ഷവും ആയികൊണ്ടിരിക്കുന്നു. ഇന്ന് ഭൂഗോളത്തിൽ ആകമാനം കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരി സംഹാരതാണ്ഡവമാണ് ആടുന്നത് .മഹാമാരിക്ക് പണക്കാരനെന്നോ ,പാവപെട്ടവനെന്നോ വ്യത്യയാസമില്ല ,പണ്ഡിതനെന്നോ പാമരന്നെന്നോ ഇല്ല .ജാതിയോ ,മതമോ ,വർഗ്ഗമോ,വർണ്ണമോ ,ഭാഷയോ അതിനൊരു .പ്രശ്‌നമേയല്ല .ലോകജനതക്കുമേൽ മഹാമാരി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു കോടി ജനങ്ങളെ മഹാമാരി തൻ്റെ വലയത്തിൽ ആക്കിയിരിക്കുന്നു .ലക്ഷങ്ങളെ അവൻ കൊന്നൊടുക്കിയിരിക്കുന്നു .ഇനി എത്ര പേർ എന്നത് പ്രവചനാതീതമാണ് .ഇത് ലോകാവസാനത്തിൻ്റെ `തുടക്കമോ എന്ന് സംശയിക്കുന്നതിൽ പോലും തെറ്റില്ല . മഹാമറിയുടെ തുടക്കംമുതൽ തന്നെ മനുഷ്യ മസ്തിഷ്കങ്ങൾ അതിൻ്റെ ചികിത്സാ രീതികൾക്കുവേണ്ടിയുള്ള പണിപ്പുരയിൽ ആണ് .മഹാമാരിയെ പിടിച്ചു കെട്ടാൻ ഏത് ശാസ്ത്രത്തിനാകും എന്നു കണ്ടുതന്നെയറിയണം .ഇതിനായി ഇനി എത്ര ജീവൻ നാം കാലത്തിന് ബലി കൊടുക്കേണ്ടി വരും .അങ്ങനെ അനേകായിരം ചോദ്യങ്ങൾ ഒരു ഉത്തരം തേടി അലയുകയാണ് .ജാതിയുടെയും മതത്തിൻ്റെയും പേരിൽ തല്ലു കൂടിയ മനുഷ്യനു മുന്നിൽ ഇന്ന് രണ്ടേരണ്ടു ജാതി ..താനാകുന്ന മനുഷ്യനും തൻ്റെ ശത്രുവായ വൈറസും .ആറടി മണ്ണിൽ ഏകനായി അന്ത്യ വിശ്രമം കൊണ്ട മനുഷ്യൻ ഇന്ന് പൊതു സ്മശാനത്തിലോ ,അറുനൂറടി മണ്ണിലോ അനേകർക്കൊപ്പം ,അപരിചിതർക്കൊപ്പം പല ജാതിയോടൊപ്പം അനാഥനെന്നോണം അന്ത്യ വിശ്രമം കൊള്ളുന്നു . ഇത് ഒരു വലിയ പാഠമാണ് .ആരും ആരെക്കാളും വലുതല്ല എന്നു മനുഷ്യന് പറഞ്ഞുതരുന്ന ഒരു ജീവിതപാഠം . നാം ചെയ്‌ത തെറ്റുകൾ അത്രേയും എണ്ണിയെടുത്ത് കാലം പകരം ചോദിക്കുന്ന പാഠം . അതിജീവിക്കണമെങ്കിൽ അനുസരിക്കണം അറിവുള്ളവരെ, നിയമപാലകരെ, ആരോഗ്യപ്രവർത്തകരെ ,പ്രാർത്ഥിക്കണം നമുക്ക് വേണ്ടിയല്ല ജീവൻ്റെ കാവൽക്കാർക്കുവേണ്ടി . അതിജീവനത്തിന് ആവശ്യം ഒരുമയാണെങ്കിൽ ഒരുമിക്കണം നാടിനുവേണ്ടി,നമ്മൾക്കുവേണ്ടി, നന്മയ്ക്കുവേണ്ടി.നന്മനിറഞ്ഞ നാളേക്കുവേണ്ടി ഒരു തിരിച്ചുവരവും കാത്ത് .ഇതു അതിജീവനത്തിൻ്റെ കാലം . മഹാമാരിക്കുമേൽ മനുഷ്യൻ ആധിപത്യം സ്‌ഥാപിക്കുന്ന കാലം വരും . നാം അതിജീവിക്കും......

ആരതി കെ എസ്
10A സ്വാമി വിവേകാനന്ദ ഹൈസ്കൂൾ പാണ്ടനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം