എസ് പി റ്റി പി എം യു പി എസ് കുറവൻകോണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

.ഇംഗ്ലീഷ് വിദ്യാലയങ്ങൾക്കൊപ്പം  മാതൃഭാഷ  വിദ്യാലയങ്ങളും  അനുവദിക്കുക എന്ന സർക്കാർ നയപ്രകാരം 1904 കുുറവൻകോണത്ത് ഒരു മാതൃഭാഷ വിദ്യാലയം  സ്ഥാപിച്ചു .1946 ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു .കുുറവൻകോണത്തിന്റെ അഭിമാന നായകനായ ശ്രീ പട്ടം താണുപിള്ള അവർകളുടെ സ്മരണയെ മുൻനിർത്തി 1962 ൽ ഈ സ്കൂൾ ശ്രീ പട്ടം താണുപിള്ള സ്മാരക ഗവണ്മെന്റ്   അപ്പർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു .1950 മുതൽ ആയിരക്കണക്കിന് വിദ്യാർഥികൾ വിദ്യ അഭ്യസിച്ചിരുന്ന ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് കേരളത്തിലെ മുൻ   സ്പോട്സ് നിയമ മന്ത്രിയും സ്‌പീക്കറും ആയിരുന്ന ശ്രീ എം വിജയകുമാർ, പ്രശസ്ത പ്ലാസ്റ്റിക്  സർജൻ  പി. എ. തോമസ് ,ഹൃദ്രോഗവിദഗ്ദ്ധൻ  ശ്രീ കോശി  ഫിലിപ്പ് , ജെം  ഫൌണ്ടേഷൻ സ്ഥാപകൻ ശ്രീ ജേക്കബ് ജോർജ് , ശ്രീ എം വി റാവു ഐ എ സ് ,ശ്രീ വിജയൻ ഐ പി എസ്   തുടങ്ങിയവർ  കൂടാതെ  മറ്റു നിരവധി  മഹത് വ്യക്തികൾ ഈ സ്ഥാപനത്തിൽപഠിച്ചുസമൂഹത്തിന്റെ ഉന്നത നിലകളിൽ  എത്തിയിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം