എസ് പി റ്റി പി എം യു പി എസ് കുറവൻകോണം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ശ്രീ പട്ടം താണു പിള്ളയുടെ പേരിൽ അറിയപ്പെടുന്ന എൺപതിലേറെ വർഷം പഴക്കം ഉള്ള ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണിത്.

എസ് പി റ്റി പി എം യു പി എസ് കുറവൻകോണം
SPTPM GUPS Kuravankonam
വിലാസം
കവടിയാർ പി.ഒ.
,
695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ04712998353
ഇമെയിൽsptpmgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്43335 (സമേതം)
യുഡൈസ് കോഡ്32141000603
വിക്കിഡാറ്റQ64037727
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികDeepa P L
പി.ടി.എ. പ്രസിഡണ്ട്ജോർജ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സുരഭി അരുൺ
അവസാനം തിരുത്തിയത്
15-06-2026Sptpmups


പ്രോജക്ടുകൾ



ചരിത്രം

കവടിയാർ കൊട്ടാരത്തിന്റെ സമീപപ്രദേശത്തു സ്ഥിതി ചെയ്യുന്നതും ശ്രീ പട്ടം താണു പിള്ള അവർകളുടെ പേരിൽ അറിയപ്പെടുന്നതും എൺപതിലേറെ വർഷം പഴക്കം ഉള്ളതുമായ ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണിത് . 1904 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒരു കാലത്തു ഈ നാട്ടിലെ ജനങ്ങളുടെ ഏക ആശാ കേന്ദ്രമായിരുന്നൂ. 1946 - ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി .

തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • സ്പോർട്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ശുചിത്വ സേന

സ്കൂളിന്റെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു.ഏറോബിക്‌സ് ക്ലാസ് ,സംഗീത ക്ലാസ് ,ക്രാഫ്റ്റ് വർക്കുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക് കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി വരുന്നു. കൂടാതെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമ നം പേര് വർഷം
1 ശ്രീമതി ജനനി.കെ 2013-2015
2 ശ്രീമതി ലിസി ജോൺ 2015-2017
3 ശ്രീമതി ശശികല കുമാരി 2017-2019
4 ശ്രീമതി വിജയകുമാരി.കെ.ജി 2019-2021
5 ശ്രീമതി മഞ്ജു ടി എൽ 2021-2023
6 മിനി മോൾ എൻ എസ് 2023-2025


അംഗീകാരങ്ങൾ

2015-16 അധ്യയന വർഷത്തിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ല നടത്തിയ മികവുത്സവത്തിൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി. 2023 ശാസ്ത്ര സാമൂഹ്യ ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ രണ്ടും മൂന്നും ഓവർആൾ ഉൾപ്പടെ ഉന്നത വിജയം നേടി. 2024 ലെ തിരുവനന്തപുരം നോർത്ത് ഉപജില്ല സ്കൂൾ കലോൽസവത്തിൽ മൂന്നാം സ്‌ഥാനം ഓവറാളും പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്‌ഥാനം ഓവറാളും കരസ്‌ഥമാക്കി .2025 ലെ പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്‌ഥാനവും സർക്കാർ സ്കൂളുകളുടെ കൂട്ടത്തിൽ ഒന്നാം സ്‌ഥാനം ഓവറാളും നേടിക്കൊണ്ട് മിന്നുന്ന പ്രകടനം കാഴ്ചവച്ചു .

വഴികാട്ടി

  • പേരൂർക്കടയിൽ നിന്നും കവടിയാർ ജംഗ്ഷൻ , അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.
  • പട്ടത്തു  നിന്ന് മുറിഞ്ഞപാലം വഴി കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.  
  • മുട്ടടയിൽ നിന്നും വയലിക്കട , അവിടുന്ന് തെക്കോട്ടു കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.
  • നന്തൻകോട്‌ നിന്നും വടക്കോട്ടു കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.  
  • പാളയം വെള്ളയമ്പലം വഴി കവടിയാർ അവിടുന്ന് അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.