ലോക്ക്ഡൗൺ

ലോകം താഴിട്ടു പൂട്ടി ...
ഒരു കുഞ്ഞൻ വൈറസിനെ കടത്താതിരിക്കാൻ ....
നോവൽ കൊറോണയെന്ന കുഞ്ഞനെ ...
രാജ്യങ്ങൾ അതിർത്തികളടച്ചു....
വീടിനുള്ളിലിരിക്കണമെല്ലാവരും ..
സർക്കാർ നിയമങ്ങൾ പാലിച്ച് ഒതുങ്ങിയിരിക്കണം ...
ഈ കുഞ്ഞൻ വൈറസിനെ തുരത്താൻ ആരുണ്ടിവിടെ ?
ആയുധങ്ങൾ നിറച്ചു വെച്ച കലവറകളെവിടെ?
വർഗീയത വിഷം ചീറ്റിയ തെരുവുകളെവിടെ ?
അപമാനിക്കപ്പെട്ട സ്ത്രീത്വങ്ങൾ തേങ്ങലടക്കിയ അടുക്കളച്ചുമരുകളെവിടെ ?
ചവിട്ടി ഞെരുക്ക പ്പെട്ട കുഞ്ഞുങ്ങളുടെ നിഷ്കളങ്ക നോട്ടങ്ങളെവിടെ ?
ഇനിയും ഉയിർത്തെഴുന്നേൽക്കുമോ ആ നാളിൽ ...
അപ്പോഴും പഴമക്കാർ പറയും കൊറോണയുടെ നാളുകളിലെ
ദുരിതങ്ങൾ, ദുരന്തങ്ങൾ !!!
 

കൃഷ്‌ണേന്ദു N P
7 E എസ് ഡി വി ഗവ യു പി സ്കൂൾ , നീർക്കുന്നം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത