എസ് ജെ ടി ടി ഐ മാനന്തവാടി/അക്ഷരവൃക്ഷം/കത്തിയെരിയുന്ന കനൽ

Schoolwiki സംരംഭത്തിൽ നിന്ന്
കത്തിയെരിയുന്ന കനൽ

പതിവുപോലെയായിരുന്നല്ല അവൾ അന്ന് വീട്ടിൽ എത്തിയത്. അവൾ വളരെ സന്തോഷതി ലായി രുന്നു. എന്താടി നീയിന്നു വളരെ സന്തോഷത്തിലാണല്ലോ അതെ അമ്മേ ഇനി കുറച്ചുദിവസംകൂടി കഴിഞ്ഞാൽ പിന്നെ കുറേ നാളത്തേയ്ക്ക് ജോലിക്ക് പോകണ്ട. എടീ, മീനൂട്ടി ഇവിടെ ആയിരക്കണക്കിന് ആളുകൾ മാരിച്ചുവീഴുകയും അപ്പഴാ നിന്റെ വലിയ സന്തോഷം...... കുറച്ചു കഴിഞ്ഞപ്പോൾ മീനൂട്ടിയുടെ മൊബൈൽ കരയാൻ തുടങ്ങി. " എടിയേ മീനു ദാ നോക്കിയെ നിന്നെയാരോ വിളിക്കണു " ദാ വരുന്നു അമ്മേ... ഹലോ... മീനു ചെവിയോർത്തു. ഹലോ... ആ എടി ഇത് ഞാനാ അമ്മു. പിന്നേ... എന്തായാലും കുറച്ചുകൂടി കഴിഞ്ഞാൽ നിനക്ക് ജോലിക്ക് പോകണ്ടല്ലോ. നാളെ ഒരു ദിവസം നീ ലീവ് എടുത്തു ഇങ്ങോട്ട് വാ... കൊഴുക്കോട്ടേക്ക്. അമ്മു പറഞ്ഞു. ആ... പക്ഷെ അമ്മയുടെ അടുത്ത് ചോദിക്കണം. ലീവെടുക്കുന്നതിന് എനിക്കൊരു പ്രശ്നവുമില്ല ഉം എന്നാ ശെരിയെടി ഞാൻ അമ്മയോട് ചോദിച്ചിട്ട് നിന്നെ വിളിക്കാം അമ്മേ, കൂയ്... ഞാനെന്തെങ്കിലും സഹായിക്കണോ? മീനു എന്തോ കാര്യം പറയാൻ വരുന്നുണ്ടെന്ന് അമ്മക്ക് മനസ്സിലായി. എന്താടി നിനക്ക് എന്ത് കാര്യമാ സാധിക്കേണ്ടത്?. അത് അമ്മേ പിന്നേ അമ്മു വിളിച്ചിരുന്നു നാളെയൊരു ദിവസം ലീവ് എടുത്തു കോഴിക്കോട് ചെല്ലുവാൻ. അമ്മേ ഞാൻ പൊയ്ക്കോട്ടേ........ അയ്യടി മോളെ, നീ പോകേണ്ട രോഗം പടർന്നിരിക്കുന്നു സമയമാ. വേണേൽ ലീവെടുത്തു ഒരുദിവസം എന്റെ എടുത്തു ഇരുന്നോ... അമ്മേ പ്ലീസ്.... അങ്ങനെ രാത്രിവരെ പുറകെനടന്നു മനസില്ലാമനസോടെ അമ്മ സമ്മതം മൂളി.

 മോളെ മീനു അച്ഛനോ നമ്മളെ വിട്ടുപോയി ഇനി.... അമ്മേ പോകാനാകുബോൾ  സന്തോഷത്തോടെ വിടണ്ടേ - - - -

പിന്നെ മീനു ലോക്കഡോൺ ആവുന്നതിനുമുംബ് ഇങ്ങോട്ട് എത്തിയേക്കണം...... മാസ്ക് ധരിച്ചു പോണം. പിന്നെ അധികം പുറത്തേക്കൊന്നും ചുറ്റാൻ പോകരുത്. ഞാൻ അമ്മുവിനെ വിളിച്ചു പറഞ്ഞോളാം..... ശെരി അമ്മേ.. മീനു പറഞ്ഞു. അവൾ ബസ്സുകയറിയപ്പോൾ ചൂടെടുക്കുന്നുവെന്നു പറഞ്ഞു മാസ്ക് വലിച്ചൂരി രണ്ട് മണിക്കുറെതെ യാത്രക്ക് ശേഷം അവൾ അമ്മുവിന്റെ വീട്ടിലെത്തി. ഹായ്‌ മീനു അമ്മു ഓടി വന്നു. എടി മീനു, നിന്റെ അമ്മ എന്നെ വിളിച്ചിരുന്നു. കുറെ ഉപദേശം നൽകി. പുറത്ത് പോകരുത്, അനങ്ങരുത്, പിടിക്കരുത്... ഓ നമുക്ക് അതൊന്നും നോക്കണ്ട. നീയൊന്ന് കുളിച്ചു. മിടുക്കിയായി വാ എന്നിട്ട് നമുക്ക് ചുറ്റാൻ പോകാം. ഒരു ദിവസം എന്ന് പറഞ്ഞു രണ്ടു മൂന്നു ദിവസമായി. മീനു ആ സന്തോഷത്തിൽ മതി മറന്നു. അമ്മ എത്ര ഫോൺ വിളിച്ചിട്ടും അവൾ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല. കുറച്ചു ദിവസമായി, മീനുവിനൊരു തുമ്മലും പനിയും. ഇപ്പോൾ രോഗമൊക്കെ പടർന്നു പിടിക്കുകയല്ലേ അതുകൊണ്ട് അമ്മു വാശി പിടിച്ചു മീനുവിനെക്കൊണ്ട് ആശുപത്രിയിൽ എത്തി.

ഡോക്ടർ, ഇവൾക്ക് കുറച്ചുനാളായി പനിയും തുമ്മലും.... ദാ ആ റൂമിലേക്കിരുന്നോളു


കുറച്ചുസമയം കഴിഞ്ഞു ഡോക്ടർ പുറതേക്ക് വന്നു. മീനുവിന് പോസിറ്റീവ് ആണ് ഫലം ലഭിച്ചത്. പക്ഷെ അമ്മു പേടിക്കേണ്ട തുടക്കമായിരുന്നു പക്ഷെ അമ്മുവിനെ ചെക്ക് ചെയ്തപ്പോൾ കുഴപ്പമില്ല..

അമ്മുവിന്റെ ഫോൺ അടിക്കുന്നു നോക്കുബോൾ മീനുവിന്റെ അമ്മ. ഹലോ ആന്റി. ആ മോളെ അമ്മു... ഹോ എപ്പോഴാ എനിക്ക് സമാധാനം ആയത് ഞാൻ എത്രതവണ മീനുവിനെ വിളിച്ചു. എടുക്കുന്നില്ല. അല്ല മീനവെന്തിയെ "അത് അവൾക്ക് പനിയും തുമ്മലും. ഇ പ്പോ ഞങൾ ആശുപത്രിയില.

അയ്യോ അവൾക്ക് എന്ത് പറ്റി... രോഗത്തിന്റെ ലക്ഷണം വല്ലതും ആണോ അമ്മു നീ ഡോക്ടറിനെ കാണിച്ചിട്ട് വിളിക്ക്.

അയ്യോ ഫോൺ വെക്കല്ലേ ആന്റി. അമ്മു പറഞ്ഞു.

എന്താ അമ്മു..........


അമ്മു ആ രഹസ്യത്തിന്റ ചുരുളഴിച്ചു...... ഒരു നിമിഷം മീനുവിന്റെ അമ്മ നിശ്ചലയായി......

അടുത്ത ആ സങ്കട വാർത്ത മീനുവിന്റെ മരണമായിരുന്നു.............

മീനുവിന്റെ അമ്മ എണീറ്റു കണ്ണുകളിൽ നിന്ന് നീർച്ചാലുകൾ ഒഴുകി. അത് തുടച്ച് അവൾദിനകൃത്യങ്ങളിലേയ്ക്ക് മുഴുകി.........

ഫിയോണ കാതറിൻ
7 C സെന്റ്‌ ജോസെഫ്സ് ടി ടി ഐ മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ