എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാലെന്ത്?
പരിസ്ഥിതി
കോടാനുകോടി വർഷം പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തികൊണ്ടിരിക്കുന്നു. കരയും കടലും മഞ്ഞും മഴയും എല്ലാം ഭൂമിയും മറ്റു ആകാശഗോളങ്ങൾ ഇൽ നിന്നും ഏറെ വ്യത്യാസം ആക്കി. പ്രപഞ്ച പരിണാമത്തെ ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യ കാരണം ഭൂമിയിൽ നാമ്പെടുത്തു. ദശ ലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിന് ഒടുവിൽ ഭൂമിയിൽ ഇന്ന് കാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ മാറി. മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സ്വച്ഛന്ദ സുന്ദരമാക്കി തീർത്തു. വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധ വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രം ആക്കി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസ് സ്ഥലങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതി എന്ന് വിളിക്കാം. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു, എന്നതു തന്നെ ഇതിനു കാരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആധുനിക മനുഷ്യൻ വികസനപ്രവർത്തനങ്ങൾ തകിടം മറിക്കും പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട പ്രകൃതിയുടെ താളം തെറ്റുന്നു. പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം, ജീവീയ ഘടകങ്ങളും അജീവിയ ഘടകങ്ങളും നിലനിർത്തുന്ന ചുറ്റുപാട് ആണല്ലോ പരിസ്ഥിതി. ഒരു ജീവിയുടെ ജീവിതചക്രം അതിന്റെ സ്വാഭാവിക സവിശേഷതകളും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതി വലിയ പങ്കുവഹിക്കുന്നു. പരിസ്ഥിതി സംരക്ഷണം... പരിസ്ഥിതി ഘടനകൾ എല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഭൂമിയിലെ ജീവിതം തമ്മിൽ ഈ പരസ്പര ബന്ധത്തെ പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്ന കാര്യങ്ങൾ ജാഗരൂകൻ ആകാൻ നമ്മെ സഹായിക്കുന്നു. മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതിയാണ്. ആദ്യകാലങ്ങളിൽ പ്രകൃതി യുമായി ഇണങ്ങി ചേർന്ന് ജീവിത രീതിയായിരുന്നു മനുഷ്യർ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുന്തോറും മനുഷ്യർ പ്രകൃതിയിൽ നിന്ന് അകന്നു പോവുകയാണ്. വിഭവങ്ങൾ ചൂഷണം ചെയ്യുന്നതാണ് ഇതിനു കാരണം. മനുഷ്യർ എല്ലാ പ്രവർത്തികളും പ്രകൃതിക്ക് നാശം വരുത്തുന്ന രീതിയിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രകൃതി ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത തലമുറയ്ക്ക് വേണ്ടി നമ്മൾ ഈ പ്രകൃതിയെ ബാക്കി വെക്കുമോ? ആഗോള താപനവും പരിസ്ഥിതി അസം തുല്യതയും വളരെയേറെ വർധിക്കുന്നതിന് തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.. മനസ്സിന്റെ വാതിൽ പ്രകൃതിക്കായി തുറക്കാം....
|