എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/കൊതുകു വേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
കൊതുകു വേട്ട
       വേനൽ മഴ വന്നപ്പോൾ സന്തോഷമായി. ചൂടിന് വളരെ കുറവുണ്ടായത് ആശ്വാസമായി. പക്ഷേ ആ സുഖം അത്ര നാൾ നിലനിന്നില്ല. കാരണം വൈകുന്നേരമാവുമ്പോൾ ഞങ്ങളുടെ വീട്ടിൽ നിറയെ    കൊതുകുകളായിരുന്നു. അവയുടെ കടിയും ചൊറിച്ചലും വലിയ പ്രശ്നമായി. കൊതുകു തിരി ഓൺ ചെയ്ത് വച്ചായി പിന്നീടുള്ള ഉറക്കം. 
     എന്തുകൊണ്ടാണ്  ഇപ്പോൾ ഇങ്ങനെ കൊതുക് വരുന്നത്? എവിടെ നിന്നാണ് വരുന്നത്? എന്നൊക്കെ ഞങ്ങൾ ചിന്തിച്ചു. കെട്ടി നില്ക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്.  വീടിനടുത്തുള്ള പറമ്പുകളിൽ നിന്നാണ് അവ വരുന്നത് എന്ന് മനസ്സിലായി. അവിടങ്ങളിൽ ധാരാളം കവുങ്ങു മരങ്ങൾ ഉണ്ട്. അവയുടെ പാളകൾ നിലത്ത് വീണ് കിടക്കുന്നുണ്ടാവും. അവയിൽ വെള്ളം കെട്ടി  നില്ക്കും. അത് കൊതുകിന് വളരെ നല്ല താവളമാണ്. 
    കൊതുകുകളുടെ ഉറവിടം നശിപ്പിക്കലാണ് കൊതുകിനെ അകറ്റാൻ ഏറ്റവും നല്ല വഴി. അങ്ങനെ ശുചീകരണത്തിനായി ഞങ്ങൾ ഒരുങ്ങിയിറങ്ങി. അപ്പായും ചേച്ചിയും ഞാനും അനിയനും ഉണ്ടായിരുന്നു. പറമ്പിൽ പോയി നോക്കുമ്പോൾ പാളകളിൽ വെള്ളവുമുണ്ട്, ധാരാളം കൂത്താടികളുമുണ്ട്. ഞങ്ങൾ പാളകളിലെ വെള്ളം മറിച്ചു കളഞ്ഞു. അപ്പ പാളകൾ മുറിച്ചു. ഇനി കൊതുകിന്റെ ശല്യം കുറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഇനിയും പോകണം. 
      നിങ്ങളും നിങ്ങളുടെ വീടിന്റെ പരിസരം പരിശോധിക്കണം. കൊതുകു നശീകരണം നടത്തണം. കാരണം എല്ലാ വർഷവും നമ്മുടെ നാട്ടിൽ ധാരാളം ആളുകൾക്ക് കൊതുകിന്റെ കടികൊണ്ടുള്ള രോഗങ്ങൾ ഉണ്ടാവുന്നുണ്ട്. ചിക്കുൻ ഗുനിയ, ഡെങ്കുപ്പനി, ജപ്പാൻ ജ്വരം പോലുള്ളവ. കോറോണപോലെ വലിയ ഒരു രോഗത്തെ നേരിടുന്ന നാം ഇതും കൂടി‍ കരുതിയിരിക്കണം. ചെറിയ ഒരു പരിശ്രമം വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
ആഗിയ കാതറിൻ
4 എസ് എ എൽ പി സ്കൂൾ തരിയോട്, വയനാട്, വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം