എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
മനുഷ്യന് അത്യവശ്യം വേണ്ട ഒരുസ൩്വത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യപൂർണ്ണമായ ആയുസാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും. എന്താണ് ആരോഗ്യമെന്ന ചോദ്യത്തിന് ഉത്തരമിതാണ്. രോഗമില്ലാത്ത അവസ്ഥ, ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസര സുചികരണമാണ്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ രോഗങ്ങൾ പ്രതിരോധിക്കണമെങ്കിൽ അവയെ ഇല്ലാതാക്കുക അതാണാവശ്യം. രോഗം വന്നിട്ട് ചികത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്- ഈ ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ... രോഗമില്ലാത്ത അവസ്ഥ കൈവരിയ്ക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും. വിദ്യാർത്ഥികളായ നമ്മൾ അറിവു നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതാണ്. അവയിൽ പ്രധാനപ്പെട്ടതാണ് രോഗപ്രതിരോധം. കൊറോണ എന്ന മഹാമാരി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ പ്രതിരോധിക്കുക മാത്രമാണ് മരുന്ന്. കൊറോണയെ ഇല്ലാതാക്കാൻ നാം ജാതിയും, മതവും നിറവും എല്ലാം മറന്ന് നാം സന്നദ്ധരാകണം. കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ് ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.ലോകം ഭീതിയിലാണ്. മനുഷ്യരെ കാർന്നു തിന്നുന്ന ഈ വൈറസ് മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക്പടരുകയാണ്. ചൈനയിലെ നഗരത്തിൽ റിപ്പോർട്ട് ചെയ്ത ഈ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ് ഇതിനകം തന്നെ നിരവധിപേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. കോടിക്കണക്കിനാളുകൾ ലോകമെ൩്വാടും നിരീക്ഷണത്തിലാണ്. നമ്മുടെ ചില പിഴവുകളിലൂടെയാണ് രോഗം പകരുന്നത്. നമ്മൾ നയന്ത്രിച്ചാൽഏത് രോഗത്തെയും വേരോടെ പിഴുതുകളയാം. എല്ലാവിധ രോഗങ്ങളെയും പ്രതിരോധിക്കുക മാത്രമാണ് ഏകവഴി. നമ്മൾ തന്നെ നിയന്ത്രിച്ചാൽ ലക്ഷകണക്കിന് ജീവൻ രക്ഷിക്കാം. ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ പറയുന്നതും നിർദ്ദേശിക്കുന്നതുമായ കാര്യങ്ങൾ സ്വീകരിക്കുക. രോഗമുള്ളവരുമായി ഇടപഴകാതിരിക്കുക. ഈ വൈറസ്സ് അണുബാധ പടർന്നു പിടിക്കാതിരിക്കാൻ ചില മുൻകരുതലുകൾ, വ്യക്തി ശുചിത്വം എന്നിവ ഏറെ പ്രധാനമാണ്. നമ്മളെക്കൊണ്ട് പ്രതിരോധിക്കാൻ മാത്രമാണ് സാധിക്കുക. നമ്മൾ പ്രതിരോധിക്കും. വ്യക്തിശുചിത്വും പരിസരശുചിത്വവും പാലിക്കുക. നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കുവാൻ ഇതുതന്നെയാണ് പറ്റിയ വഴി നമ്മൾ പ്രതിരോധിക്കാം ഒറ്റകെട്ടായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം